കുന്നംപുറം നേർച്ച: പഴമക്കാർക്ക് ഇന്നും ആവേശം പകരുന്ന ഓർമ

തിരുനാവായ: നൂറ്റാണ്ടുകളായി നടന്നുവന്നിരുന്നതും നാല് പതിറ്റാണ്ടുകൾക്കു മുമ്പ് നിലച്ചതുമായ കുന്നംപുറം നേർച്ച പഴമക്കാർക്ക് ഇന്നും ആവേശകരമായ ഓർമ. അധികമൊന്നും ആഘോഷങ്ങളില്ലാതിരുന്ന കാലത്ത് നാനാജാതി മതസ്ഥരുടെ ഒത്തൊരുമയിൽ നടന്നു വന്നിരുന്നതാണ് ഈ നേർച്ച. ടിപ്പുവി​െൻറ പടയാളികളിൽ പ്രകടനായിരുന്ന സിറാജുൽ അക്താർ എന്ന പഠാണി ശഹീദി​െൻറ സ്മരണക്കായാണ് നേർച്ച നടത്തിയിരുന്നത്. രണ്ട് ദിവസങ്ങളിലായി നടന്നുവന്നിരുന്ന നേർച്ചയിൽ കൊടിയേറ്റ വരവ് ചങ്ങമ്പള്ളി ഗുരുക്കന്മാരുടെ തറവാട്ടിൽ നിന്നായിരുന്നു. ദഫ്, കോൽക്കളി, ചെണ്ടമേളം, പടമുട്ട്, കളരിയഭ്യാസ പ്രകടനം എന്നിവ അണിനിരന്ന പെട്ടിവരവ് കാണാൻ നാടി​െൻറ നാനാഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് ഒഴുകിയെത്തിയിരുന്നത്. മതമൈത്രിയുടെ പ്രതീകമായി ആഴ്വാഞ്ചേരി മനക്കൽനിന്ന് സംഭാവന ചെയ്ത കൊടിമരത്തിൽ ദേശത്തെ പ്രമുഖനായ ഹൈന്ദവ സഹോദരൻ കുഞ്ഞിത്താമിയാണ് കൊടികയറ്റിയിരുന്നത്. തുടർന്ന്, കറപ്പൻ ആശാരിയുടെ വീട്ടിൽനിന്നുള്ള വരവും വേറിട്ട അനുഭവമായിരുന്നു. രണ്ട് ദിവസങ്ങളിലായി ഹിന്ദു, മുസ്ലിം ഭവനങ്ങളിൽനിന്നായി നൂറോളം പെട്ടിവരവുകളാണ് കുന്നംപുറം മഖാമിൽ എത്തിയിരുന്നത്. നേർച്ചയുടെ ഭാഗമായുള്ള പടകളിയും വിനോദവിപണന മേളയും പ്രസിദ്ധമായിരുന്നു. ഒലവക്കോട് എഫ്.സി.ഐ ഗോഡൗണിൽ ജോലി ചെയ്തിരുന്ന എടക്കുളത്തെ ചുമട്ടുതൊഴിലാളികൾ ഒരുക്കിയിരുന്ന എഫ്.സി.ഐക്കാരുടെ വരവ് വൈവിധ്യമാർന്ന വാദ്യമേളങ്ങൾ കൊണ്ടും കരിമരുന്ന് പ്രയോഗം കൊണ്ടും ഏവരെയും ആകർഷിപ്പിക്കുന്നതായിരുന്നു. രണ്ടുദിവസത്തെ അന്നദാനത്തിലും ആയിരങ്ങളാണ് പങ്കെടുത്തിരുന്നത്. ഒരു വർഷത്തെ നേർച്ചയോടനുബന്ധിച്ച് നടന്ന വെടിക്കെട്ടപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും സമീപത്തെ ഒട്ടേറെ വീടുകൾക്ക് വിള്ളലുണ്ടാകുകയും ചെയ്തതോടെയാണ് നേർച്ച ഇനി നടത്തേണ്ടതില്ലെന്ന തീരുമാനമുണ്ടായത്. നേർച്ചയില്ലെങ്കിലും നിരവധി പേർ ഇന്നുമെത്തുന്ന തീർഥാടന കേന്ദ്രമായ കുന്നംപുറം മഖാം നിള ടൂറിസം പ്രോജക്ടിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഒന്നും നടന്നില്ല. അതേസമയം, മലപ്പുറം ഡി.ടി.പി.സി പാതയോരത്ത് മഖാമി​െൻറ പേരെഴുതിയ ചൂണ്ടുപലക സ്ഥാപിച്ചിട്ടുണ്ട്. photo: tir mw2 കുന്നംപുറം നേർച്ച നടന്നിരുന്ന പഠാണി ശഹീദ് മഖാം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.