മലയോര മേഖലയിലേക്ക് ആവശ്യത്തിന് ബസില്ല; യാത്രാക്ലേശം രൂക്ഷം

കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്തിലെ മലയോര മേഖലയിലേക്ക് ആവശ്യത്തിന് ബസ് സർവിസ് ഇല്ലാത്തതിനാൽ യാത്രാക്ലേശം രൂക്ഷമായി. മൂന്നേക്കറിനും പരിസര പ്രദേശങ്ങളിലേക്കുമാണ് ആവശ്യത്തിന് യാത്ര സൗകര്യമില്ലാത്തത്. ഇത് തദ്ദേശവാസികൾക്ക് പ്രയാസമുണ്ടാക്കുന്നു. ഒറ്റപ്പെട്ട സ്വകാര്യ ബസ് സർവിസാണ് വിനോദസഞ്ചാര കേന്ദ്രമായ മീൻവല്ലത്തേക്കും മൂന്നേക്കറിലേക്കും നിലവിലുള്ളത്. കരിമ്പ ഗ്രാമപഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്തിപ്പെടുന്നതിനും ആശുപത്രികളിൽ പോകുന്നതിനും നിലവിൽ എട്ട് മുതൽ 15 കിലോ മീറ്റർ ദൂരം സഞ്ചരിക്കണം. കരിമല, പാങ്ങ്, ചുള്ളിയാംകുളം, മൂന്നേക്കർ, തുടിക്കോട്, മരുതംകാട് എന്നീ സ്ഥലങ്ങളിൽനിന്ന് ദിനേന വിദൂര ദിക്കുകളിലെ വിദ്യാലയങ്ങളിൽ എത്തിപ്പെടുന്നതിനും ജോലിസ്ഥലത്ത് എത്തുന്നതിനും ഇവിടത്തുകാർ വളരെ ക്ലേശിക്കുകയാണ്. ഈ മേഖലയിലേക്ക് കൂടുതൽ ബസ് സർവിസ് ഒരുക്കണമെന്ന ജനകീയ ആവശ്യം ഇനിയും നടപ്പായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.