കാനത്തിെൻറ പ്രസ്താവന സ്വാഗതാർഹം ^ജി. ദേവരാജൻ

കാനത്തി​െൻറ പ്രസ്താവന സ്വാഗതാർഹം -ജി. ദേവരാജൻ മലപ്പുറം: ബി.ജെ.പിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ ജനാധിപത്യ--മതേതര കൂട്ടായ്മ ശക്തിപ്പെടണമെന്ന സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര​െൻറ പ്രസ്താവന സ്വാഗതാർഹമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജൻ. വേങ്ങരയിൽ യു.ഡി.എഫ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം, മതേതരത്വം, സോഷ്യലിസം എന്നിവ ബി.ജെ.പി സർക്കാർ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ലീഗ്‌ പ്രചാരണയാത്ര മലപ്പുറം: തെരഞ്ഞെടുപ്പ്‌ ഭാഗമായി പ്രവാസി ലീഗ്‌ ജില്ല കമ്മിറ്റി പ്രചാരണയാത്ര സംഘടിപ്പിച്ചു. പ്രസിഡൻറ് ടി.എച്ച്‌. കുഞ്ഞാലി ഹാജിക്ക്‌ പതാക നൽകി കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി. കുഞ്ഞിക്കണ്ണൻ, പ്രവാസി ലീഗ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ഹനീഫ മുന്നിയൂർ, സലാം വളാഞ്ചേരി എന്നിവർ സംസാരിച്ചു. പി.കെ.സി വേങ്ങര, മുട്ടേങ്ങാടൻ മുഹമ്മദലി, അബ്ദുറഹ്മാൻ വഴിക്കടവ്‌, അബ്ദുൽ ഹമീദ്‌ കൊണ്ടോട്ടി, അബൂബക്കർ ഹാജി, അക്‌ബർ കുഞ്ഞു തവനൂർ, അലി പട്ടാക്കൽ, തെയ്യമ്പാടി ബാവ ഹാജി, അരീക്കൽ കുഞ്ഞുട്ടി, കെ.പി. കുഞ്ഞോൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.