പുറമണ്ണൂർ മജ്‌ലിസിൽ എസ്.എഫ്.ഐയുടെ അനിശ്ചിതകാല സത്യഗ്രഹം

വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് കോളജിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച മുതൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ചു. അന്യായമായി പുറത്താക്കിയ മുൻ യൂനിയൻ ഭാരവാഹി ഫവാസ് റഹ്‌മാനെ തിരിച്ചെടുക്കുക, മാനേജ്‌മ​െൻറ് വിദ്യാർഥി വിരുദ്ധ നിലപാടുകൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എസ്.എഫ്.ഐ ജില്ല പ്രസിഡൻറ് എൻ.എം. ഷഫീഖ് സമരം ഉദ്ഘാടനം ചെയ്തു. അബു ഫാസിൽ അധ്യക്ഷത വഹിച്ചു. യൂനിയൻ െതരഞ്ഞെടുപ്പ് സമയത്ത് കോളജിൽ നടന്ന ചില സംഭവങ്ങളുടെ പേരിൽ അകാരണമായി വിദ്യാർഥിയെ പുറത്താക്കിയെന്നാണ് ആരോപണം. ജില്ല വൈസ്പ്രസിഡൻറ് കെ.എ. സക്കീർ, രഹന സബീന, ഏരിയ പ്രസിഡൻറ് എം. ഷബീർ, എം. ഫൈസൽ എന്നിവർ സംസാരിച്ചു. photo: tir mw3, tir mw4 പുറത്താക്കിയ വിദ്യാർഥിയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പുറമണ്ണൂർ മജ്‌ലിസ് കോളജിൽ മുന്നിൽ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം മുഖ്യമന്ത്രിക്ക് കത്തയച്ചു എടയൂർ: കേരളത്തിലെ മദ്യനയം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജവഹർ ബാലജനവേദി എടയൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വായനശാല പോസ്റ്റ് ഓഫിസിന് മുന്നിൽ മുഖ്യമന്ത്രിക്ക് കത്തയക്കൽ പരിപാടി സംഘടിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് അഡ്വ. മുജീബ് കൊളക്കാട് ഉദ്ഘാടനം ചെയ്തു. ജവഹർ ബാലജനവേദി കുറ്റിപ്പുറം ബ്ലോക്ക് ചെയർമാൻ കെ.കെ. മോഹനകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദ് കുട്ടി, ഇബ്രാഹിം മാസ്റ്റർ, കെ.പി. വേലായുധൻ, പി.ടി. സുധാകരൻ, കെ.വി. ഇന്ദുരാജ് എന്നിവർ സംസാരിച്ചു. ജവഹർ ബാലജനവേദി എടയൂർ മണ്ഡലം ചെയർമാൻ പി.ടി. മോഹൻദാസ് സ്വാഗതവും യൂത്ത് കോൺഗ്രസ് കുറ്റിപ്പുറം ബ്ലോക്ക് സെക്രട്ടറി ഫൈസൽ മാളിയേക്കൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.