മത്സ്യബന്ധനത്തിനി​െട യുവാവിനെ കാണാതായി

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനുപോയ യുവാവിനെ കടലില്‍ കാണാതായി. 'കൗക്കബ്' യന്ത്രവത്കൃത വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ ആലുങ്ങൽ ബീച്ചിലെ കൊയ്യാമി‍​െൻറ പുരക്കല്‍ മുഹമ്മദ്‌ ഖാസിമിനെയാണ് (24) കാണാതായത്. താനൂര്‍ പരപ്പനങ്ങാടി അതിര്‍ത്തിയിലെ കടലില്‍ ഞായറാഴ്ച ഉച്ചയോടെയാണ് അപകടത്തിൽപെട്ടത്. ഖാസിമിന് വേണ്ടി മത്സ്യബന്ധന വള്ളങ്ങൾ രാത്രി ഏറെ വൈകിയും തിരച്ചില്‍ തുടരുകയാണ്. കെ.പി. ഹംസക്കോയയുടെ മകനാണ് ഖാസിം. മത്സ്യം പിടിക്കുന്നതി‍​െൻറ ഭാഗമായുള്ള വലയുടെ അറ്റംപിടിച്ച് കടലിലിറങ്ങുന്നതിനിടയിലായിരുന്നു അപകടം. പടം : മത്സ്യബന്ധനത്തിനിടെ കാണാതായ ഖാസിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.