ഇന്ന് ലോക തപാൽദിനം: ചരിത്രം പറഞ്ഞ്​ ബാബുരാജി​െൻറ സ്​റ്റാമ്പ് ശേഖരണം

കുഴൽമന്ദം: കേരളത്തിലെ സാക്ഷരതമിഷ​െൻറ പ്രവർത്തനം പഠിക്കാനെത്തിയ വിദേശ സംഘത്തിലെ ഇേത്യാപ്യ സ്വദേശിനി ഒഞ്ചിത് കിസ്ക്യുവി​െൻറ ഒരു ചോദ്യത്തിൽനിന്നാണ് ബാബുരാജി​െൻറ ജീവിതത്തിൽ സ്റ്റാമ്പുകൾ ഇടംപിടിച്ച് തുടങ്ങിയത്. അങ്ങനെ, 1990ൽ തുടങ്ങിയ സ്റ്റാമ്പ് ശേഖരണം 51ാം വയസ്സിലും തുടരുകയാണ് ഇൗ തേങ്കുറുശ്ശിക്കാരൻ. കേവലം കൗതുകത്തിന് അപ്പുറം കഴിഞ്ഞ കാലത്തെക്കുറിച്ച് പുതുതലമുറക്ക് പറഞ്ഞുകൊടുക്കുക കൂടിയാണ് ബാബുരാജ്. പോസ്റ്റൽ വകുപ്പുമായി സഹകരിച്ച് പ്രദർശനങ്ങളും ഇദ്ദേഹം ഒരുക്കാറുണ്ട്. സ്വതന്ത്ര ഇന്ത്യയിൽ ഇറങ്ങിയ മുഴുവൻ സ്റ്റാമ്പുകളും ബ്രിട്ടീഷ് ഇന്ത്യയിലെ പോസ്റ്റ്കാർഡുകളും ബാബുരാജി​െൻറ കൈവശമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലെ പോസ്റ്റ്കാർഡുകൾ കേരളത്തിൽ ത​െൻറ കൈവശം മാത്രമേ ഉള്ളൂവെന്ന് ബാബുരാജ് അവകാശപ്പെടുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള നാണയങ്ങളും ബാബുരാജി​െൻറ പക്കലുണ്ട്. പല രാജവംശങ്ങളും ഉപയോഗിച്ച നാണയങ്ങൾ ഒരു ചരിത്രവിദ്യാർഥിയുടെ സൂക്ഷ്മതയോടെ ഇദ്ദേഹം സൂക്ഷിക്കുന്നു. സാക്ഷരതമിഷ​െൻറ പ്രവർത്തനങ്ങൾ പഠിക്കാൻ കണ്ണാടി പഞ്ചായത്തിലെ ക്യാമ്പിലെത്തിയ വിദേശ സംഘത്തി​െൻറ ഫോട്ടോ ബാബുരാജ് പകർത്തിയിരുന്നു. അത് പ്രതിനിധികൾക്ക് അയച്ചുകൊടുത്തു. അങ്ങനെ അയച്ചുകൊടുത്തപ്പോൾ ഒഞ്ചിത് കിസ്ക്യു ആവശ്യപ്പെട്ട പ്രകാരം ഇന്ത്യയിലെ പഴയ സ്റ്റാമ്പുകൾ ശേഖരിച്ച് തുടങ്ങിയതാണ് വഴിത്തിരിവായതെന്ന് ബാബുരാജ് പറയുന്നു. വിദേശ രാജ്യങ്ങളിലെ സ്റ്റാമ്പുകൾ ശേഖരിക്കാനുള്ള പ്രായോഗിക തടസ്സവും ഇതിലൂടെ മാറി. ഭാര്യയും രണ്ട് മക്കളും അടങ്ങിയ കുടുംബം പൂർണ പിന്തുണ നൽകുന്നുണ്ട്. സർക്കാർ ജീവനക്കാരിയായ ഷൈലജയാണ് ഭാര്യ. മൂന്നാം വർഷ ബിരുദ വിദ്യാർഥിയായ ദീപക്കും നാലാം ക്ലാസ് വിദ്യാർഥിയായ ദിയയുമാണ് മക്കൾ. മുരളി കുഴൽമന്ദം ......... cap pg4 കെ.ബി. ബാബുരാജി‍​െൻറ ശേഖരത്തിലെ പഴയകാല പോസ്റ്റ് കാർഡ്, ഇൻല​െൻറ്, സ്റ്റാമ്പ് എന്നിവ pg5 കെ.ബി. ബാബുരാജ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.