തപാൽ വാരാഘോഷത്തിന് ഇന്ന് തുടക്കം

തിരൂർ: ലോക തപാൽ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മുതൽ 14 വരെ ദേശീയ തപാൽ വാരം ആഘോഷിക്കുന്നു. തിങ്കളാഴ്ച സ്കൂൾ വിദ്യാർഥികൾക്ക് തപാൽ ഓഫിസുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ മനസ്സിലാക്കാനുള്ള അവസരമുണ്ടാകും. സേവിങ്സ് ബാങ്ക് ദിനം 10നും പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്‌ ദിനം 11നും ഫിലാറ്റലിക് ദിനം 12നും ബിസിനസ് െഡവലപ്മ​െൻറ് ദിനം 13നും മെയിൽസ് ദിനം 14നുമാണ്. സംസ്ഥാനത്തെ തപാൽ റീജനൽ ഓഫിസുകളിലും വിവിധ തപാൽ ഡിവിഷനുകളിലും വിപുലമായ പരിപാടികളാണൊരുക്കിയിരിക്കുന്നത്. തിരൂർ തപാൽ ഡിവിഷനിൽ താങ്കളാഴ്ച വൈകീട്ട് ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരക്കുന്ന പ്രചാരണ ജാഥ തിരൂരിലെ പ്രധാന തപാൽ ഓഫിസ് പരിസരത്തുനിന്ന് ആരംഭിച്ച് മുനിസിപ്പൽ ബസ്സ്റ്റാൻഡ് വഴി തിരിച്ചെത്തുമെന്ന് ഡിവിഷനൽ സൂപ്രണ്ട് അറിയിച്ചു. പ്രതിഭകൾക്ക് സ്വീകരണം എടയൂർ: അഖിലേന്ത്യ സെവൻസ് ഫുട്ബാൾ അസോസിയേഷൻ 2016-17 സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്ത നൗഷാദിനും എടയൂർ പഞ്ചായത്ത് കേരളോത്സവത്തിൽ ഡോണാസ് ക്ലബിനു വേണ്ടി കലാകായിക ഇനത്തിൽ പങ്കെടുത്തവർക്കും പൂക്കാട്ടിരി ഡോണാസ് ക്ലബി​െൻറ നേതൃത്വത്തിൽ സ്വീകരണം നൽകി. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻറ് കയ്യാല കുഞ്ഞുട്ടി അധ്യക്ഷത വഹിച്ചു. അസി. പൊലീസ് കമീഷണർ ടി.ടി. അബ്ദുൽ ജബ്ബാർ, റഷീദ് കിഴിശ്ശേരി, എൻ.ടി. നൗഷാദ്, വി.പി. അനീഷ്, ഖാലിദ് തൊട്ടിയൻ, ബിനു മാസ്റ്റർ, വാഹിദ് തൊട്ടിയൻ, സലാം തങ്ങൾ, മഹ്റൂഫ് എന്നിവർ സംസാരിച്ചു. photo: tir mw9, tir mw10 അഖിലേന്ത്യ സെവൻസ് ഫുട്ബാൾ അസോസിയേഷൻ 2016-17 സീസണിലെ മികച്ച താരമായി തിരഞ്ഞെടുത്ത നൗഷാദിന് എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. രാജീവ് മാസ്റ്റർ, അസി. പൊലീസ് കമീഷണർ ടി.ടി. അബ്ദുൽ ജബ്ബാർ എന്നിവർ ഉപഹാരം നൽകുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.