ക്ലീൻ കനോലി പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ ശ്രമം ^നഗരസഭ ചെയർമാൻ

ക്ലീൻ കനോലി പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷ ശ്രമം -നഗരസഭ ചെയർമാൻ പൊന്നാനി: പൊന്നാനി നഗരസഭ നടപ്പാക്കുന്ന ക്ലീൻ കനോലി പദ്ധതി അട്ടിമറിക്കാൻ പ്രതിപക്ഷം ശ്രമിക്കുകയാണെന്ന് നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു. സംസ്ഥാനത്തിന് മാതൃകയായ പദ്ധതിയാണിത്. നഗരസഭ കൗൺസിൽ ഐക്യകണ്േഠ്യന തീരുമാനിച്ചതനുസരിച്ചാണ് പദ്ധതിയുടെ നിർവഹണ ചുമതല ശുചിത്വ മിഷൻ നടപ്പാക്കുന്ന പദ്ധതികളുടെ സർവിസ് പ്രൊവൈഡറായ ശ്രീറാം ബയോളജിക്കൽസ് എന്ന സ്ഥാപനത്തെ ഏൽപ്പിച്ചത്.- ഇതിൽ അഴിമതിയില്ല. പൊന്നാനിയിലെ ക്ലീൻ കനോലി പദ്ധതി മനസ്സിലാക്കിയ ഗുരുവായൂർ, താനൂർ മണ്ഡലങ്ങളിലെ എം.എൽ.എമാരും തദ്ദേശസ്ഥാപനങ്ങളും ഈ പദ്ധതി മാതൃകയാക്കാൻ ഒരുങ്ങുകയാണ്. എല്ലാറ്റിനും കുറ്റം കാണുന്ന പ്രതിപക്ഷ മനസ്സി​െൻറ മാലിന്യംകൂടി അകറ്റേണ്ടതുണ്ടെന്ന് ചെയർമാൻ പറഞ്ഞു. സൂര്യമിത്ര കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു കുറ്റിപ്പുറം: എം.ഇ.എസ് എൻജിനീയറിങ് കോളജിൽ അനർട്ടി​െൻറ സഹായത്തോടെ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളാർ എനർജിയുടെ കീഴിൽ നടത്തുന്ന മൂന്ന് മാസത്തെ സോളാർ പിവി ടെക്‌നീഷ്യൻ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. മിനിസ്ട്രി ഓഫ് ന്യൂ ആൻഡ് റിന്യൂവബിൾ എനർജി സ്പോൺസർ ചെയ്യുന്ന കോഴ്സ് കാലയളവിൽ ഭക്ഷണവും താമസ സൗകര്യവും സൗജന്യമാണ്. യോഗ്യത: ഐ.ടി.ഐ അല്ലെങ്കിൽ ഡിപ്ലോമ (ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്). കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മ​െൻറ് സൗകര്യവുമുണ്ട്. ഒക്ടോബർ 13 വരെ അപേക്ഷ സ്വീകരിക്കു൦. അപേക്ഷ ഫോമും കൂടുതൽ വിവരങ്ങളും www.mesce.ac.in വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9446982143, 9446566725.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.