കമ്യൂണിസ്​റ്റ്​ ഭീകരതയിൽനിന്ന് കേരളത്തെ രക്ഷിക്കണം ^കേന്ദ്രമന്ത്രി ആർ.കെ. സിങ്

കമ്യൂണിസ്റ്റ് ഭീകരതയിൽനിന്ന് കേരളത്തെ രക്ഷിക്കണം -കേന്ദ്രമന്ത്രി ആർ.കെ. സിങ് ജനരക്ഷായാത്ര മലപ്പുറം ജില്ലയിൽ പര്യടനം നടത്തി വേങ്ങര: കമ്യൂണിസ്റ്റുകാർ നടത്തുന്ന ഭീകരപ്രവർത്തനങ്ങളിൽനിന്ന് കേരളത്തിന് മോചനം വേണമെന്നും ഇതിനായി സംസ്ഥാന ഭരണത്തെ തൂത്തെറിയണമെന്നും കേന്ദ്ര ഊർജ മന്ത്രി ആർ.കെ. സിങ്. കേരളത്തെ വീണ്ടും ദൈവത്തി​െൻറ സ്വന്തം നാടാക്കാൻ ബി.ജെ.പിയും കേന്ദ്ര സർക്കാറും ഇവിടത്തെ ജനങ്ങളുടെ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് വേങ്ങരയിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. കമ്യൂണിസ്റ്റ് ആശയങ്ങൾ അംഗീകരിക്കാത്തവരെ കൊല്ലുകയും നാട്ടിൽനിന്ന് ആട്ടിയോടിക്കുകയുമാണ്. കിണറ്റിൽ വിഷം കലർത്തിയും കൈയും കാലും വെട്ടിയുമൊക്കെ കണ്ണൂരിൽ ഇവർ ഭീകരപ്രവർത്തനം നടത്തുന്നു. ഇഷ്ടമുള്ള ആശയങ്ങളിൽ വിശ്വസിക്കാനും പ്രകടിപ്പിക്കാനും സ്വാതന്ത്ര്യം വേണം. കേരളത്തിലും ത്രിപുരയിലും മാത്രമാണ് കമ്യൂണിസ്റ്റ് ഭരണമുള്ളത്. രണ്ട് സംസ്ഥാനങ്ങളും മാറ്റത്തി​െൻറ പാതയിലാണെന്നും ഇതിന് ബി.ജെ.പി നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ ബന്ധുക്കളെ അദ്ദേഹം ആദരിച്ചു. വേങ്ങരയിലെ ജനമനസ്സുകളിൽ ഇതിനകം താമര വിരിഞ്ഞതായി സ്വീകരണത്തിന് നന്ദി പ്രകടിപ്പിച്ച് സംസാരിച്ച കുമ്മനം രാജശേഖരൻ പറഞ്ഞു. ഇനി വിരൽത്തുമ്പിൽ കൂടി വിരിഞ്ഞാൽ ചരിത്രം മാറും. ജനരക്ഷായാത്ര കണ്ട് സി.പി.എമ്മും കോൺഗ്രസും പരിഭ്രമിച്ചതായി കുമ്മനം കൂട്ടിച്ചേർത്തു. പി.ടി. ആലി ഹാജി അധ്യക്ഷത വഹിച്ചു. ബി.ജെ.പി ദേശീയ വക്താവ് സയ്യിദ് ഷാനവാസ് ഹുസൈൻ, കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ് തുടങ്ങിയവർ സംസാരിച്ചു. ഇടിമൂഴിക്കൽ വഴി ജില്ലയിലേക്ക് പ്രവേശിച്ച യാത്രക്ക് വേങ്ങരയിലും എടപ്പാളിലുമായിരുന്നു സ്വീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.