യു.ടി.യു.സി സംസ്ഥാന സമ്മേളനം കൊല്ലത്ത്​

യു.ടി.യു.സി സംസ്ഥാന സമ്മേളനം കൊല്ലത്ത് പത്തനംതിട്ട: യു.ടി.യു.സി സംസ്ഥാന സമ്മേളനം ഡിസംബർ 16, 17 തീയതികളിൽ കൊല്ലത്ത് നടത്താൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ സർക്കാർ ഏറ്റെടുത്ത് അടിയന്തരമായി തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാറി​െൻറ തൊഴിലാളി വിരുദ്ധവും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുമുള്ള നടപടിക്കെതിരെ സംയുക്ത ട്രേഡ് യൂനിയൻ നവംബർ ഒമ്പത്, 10, 11 തീയതികളിൽ പാർലമ​െൻറിനു മുന്നിൽ നടക്കുന്ന ധർണ വിജയിപ്പിക്കാനും തീരുമാനിച്ചു. ദേശീയ പ്രസിഡൻറ് എ.എ. അസീസ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് ജോസഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഷിബു ബേബി ജോൺ, എസ്. സത്യപാലൻ, ടി.സി. വിജയൻ, വി. ശ്രീകുമാരൻ നായർ, കെ. രത്നകുമാർ, കെ.ടി. വിമലൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.