കേരളോത്സവം സമാപിച്ചു

തേഞ്ഞിപ്പലം: ഗ്രാമപഞ്ചായത്ത് കേരളോത്സവത്തി​െൻറ ഭാഗമായ കലാകായിക മത്സരങ്ങൾ സമാപിച്ചു. ജനപ്രതിനിധികളും സന്നദ്ധ സംഘടന പ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി. അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. ഫുട്ബാളിൽ യുവ നീരോൽപാലവും ക്രിക്കറ്റിൽ ടൗൺ ടീം അരീപ്പാറയും വിജയിച്ചു. കലാമത്സരങ്ങളിൽ ജ്വാല സാംസ്കാരികവേദി തേഞ്ഞിപ്പലം ഓവറോൾ ചാമ്പ്യന്മാരായി. വാർഡ് അംഗങ്ങളായ എ.പി. സലീം മുഹമ്മദ്, ബഷീർ, ജോയൻറ് കൺവീനർ കെ. യൂസുഫ്, കെ.ടി. മൊയ്തീൻകുട്ടി, പി. അരുൺ, സംഘാടക സമിതി കോഓഡിനേറ്റർ എം. അബ്ദുൽ അസീസ് എന്നിവർ നേതൃതം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.