ബംഗളൂരുവിൽ വ്യാജ വൗചർ തട്ടിപ്പ്​ വ്യാപകം; മ​ല​യാ​ളി ക​ച്ച​വ​ട​ക്കാ​ർ​ക്കും ന​ഷ്​​ടം​

ബംഗളൂരു: മലയാളികളടക്കമുള്ള കച്ചവടക്കാരെ വെട്ടിലാക്കി ബംഗളൂരുവിൽ വ്യാജ വൗചറുകളുമായി തട്ടിപ്പുസംഘം വിലസുന്നു. ഇന്ത്യയിലെ ഏക ആധികാരിക മര്‍ച്ചൻറ് നെറ്റ്വര്‍ക് എന്നവകാശപ്പെടുന്ന സൊഡക്സോ ഇന്ത്യ എന്ന സ്വകാര്യ കമ്പനിയുടെ മീൽവൗച്ചറുകളും ഗിഫ്റ്റ് വൗച്ചറുകളും ഉപയോഗിച്ചാണ് തട്ടിപ്പ്. ഒറിജിനൽ വൗചറിനെ വെല്ലുന്ന വ്യാജനുമായെത്തുന്ന സംഘങ്ങൾ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തുന്നത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള സൂപ്പർ മാർക്കറ്റ് ശൃംഖലകളും തട്ടിപ്പിനിരയായി. എന്നാൽ, രണ്ട് സൂപ്പർമാർക്കറ്റുകളിൽ തട്ടിപ്പ് നടത്താനുള്ള ശ്രമം ജീവനക്കാരുടെ ജാഗ്രത മൂലം വിഫലമായി. പിടിയിലായ സംഘങ്ങളിൽനിന്ന് നിരവധി വ്യാജവൗചറുകൾ പിടിച്ചെടുത്തു. കേരളത്തിലെ സൂപ്പർമാർക്കറ്റുകളിലും െഎ.ടി കേന്ദ്രങ്ങളിലെ ഫുഡ്കോർട്ടുകളിലുമടക്കം സൊഡക്സോ വൗചറുകൾ സ്വീകരിക്കുന്നുണ്ട്. 50 രൂപ വരെയുള്ള മീല്‍ വൗച്ചറുകളും 500 രൂപ വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളുമാണ് സൊഡക്സോ പാസ് ആയി മാര്‍ക്കറ്റിലുള്ളത്. ഇതിനുപുറമെ സ്വൈപ് ചെയ്യാന്‍ കഴിയുന്ന കാര്‍ഡ് രൂപത്തിലും ഇവ പുതുതായി വിപണിയിലുണ്ട്. സൂപ്പര്‍ മാര്‍ക്കറ്റുകളും ഹോട്ടല്‍ ശൃംഖലകളും ഷോപ്പിങ്ങ് മാളുകളുമെല്ലാം വ്യാപകമായി സൊഡക്സോ പാസ് സ്വീകരിക്കുന്നുണ്ട്. എന്നാൽ, ആയിരക്കണക്കിന് രൂപയുടെ നിത്യോപയോഗസാധനങ്ങള്‍ വിറ്റ് സൊഡക്സോ പാസ് സ്വീകരിക്കുന്ന കച്ചവടക്കാര്‍ കമ്പനിയിലേക്ക് വൗച്ചറുകള്‍ തിരിച്ചുകൊടുക്കുമ്പോൾ മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചത് വ്യാജനാണെന്ന് തിരിച്ചറിയുന്നത്. കനക്പുര റോഡിൽ സൂപ്പർ മാർക്കറ്റ് വ്യാപാരിയായ മലയാളി കളത്തിൽ മുഹമ്മദി​െൻറ കടയിൽ ഒറ്റത്തവണ ആറായിരം രൂപയുടെ തട്ടിപ്പാണ് നടന്നത്. ഇതേ ഭാഗത്തെ രണ്ട് കടകളിൽനിന്ന് 18,000, 16,000 രൂപ വീതവും തട്ടിപ്പിൽ നഷ്ടപ്പെട്ടു. ഇതുസംബന്ധിച്ച് വ്യാപാരികൾ പരാതിയുമായി സമീപിച്ചെങ്കിലും സൊഡക്സോ കമ്പനി കൈമലർത്തുകയായിരുന്നു. മലയാളികള്‍ക്ക് മുഖ്യ പ്രാതിനിധ്യമുള്ള ബംഗളൂരു മര്‍ച്ചൻറ്സ് അസോസിയേഷന്‍ (ബി.എം.എ) പാസ് സ്വീകരിക്കുന്നത് നിര്‍ത്തിവെക്കുമെന്ന മുന്നറിയിപ്പ് നൽകിയതോടെയാണ് തട്ടിപ്പുസംഘങ്ങൾക്കെതിരെ നടപടി സ്വീകരിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചത്. ഇഖ്ബാൽ ചേന്നര
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.