അവിഹിതമാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റ്​ –സൂ​സപാക്യം

കൊച്ചി: അവിഹിത മാര്‍ഗത്തിലൂടെയുള്ള മതപരിവര്‍ത്തനം തെറ്റാണെന്ന് ആര്‍ച് ബിഷപ് ഡോ. എം. സൂസപാക്യം. ഏതു മതത്തിലും വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്ന അവകാശമാണ്. ലൗവ് ജിഹാദി​െൻറ പേരില്‍ എല്ലാ മുസ്ലിംകളെയും കുറ്റപ്പെടുത്തരുതെന്നും മതത്തെ ചിലര്‍ നിക്ഷിപ്ത താൽപര്യത്തോടെ ഉപയോഗിക്കുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളെയും അംഗീകരിക്കുക എന്നതാണ് ലത്തീന്‍ സഭയുടെ നിലപാട്. കേരള ലത്തീന്‍ സഭ വല്ലാര്‍പാടത്ത് സംഘടിപ്പിച്ച മിഷന്‍ കോണ്‍ഗ്രസി​െൻറ സമാപനത്തിനുശേഷം നടന്ന വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മദ്യനയം ജനങ്ങളെ നശിപ്പിക്കുന്ന ഒന്നാണ്. ശക്തമായ ബഹുജന മുന്നേറ്റം സംഘടിപ്പിച്ച് അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുദിവസമായി നടന്ന ലത്തീന്‍ സമ്മേളനം നല്ല അനുഭവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.