ന്യൂനപക്ഷങ്ങളെ അരക്ഷിതാവസ്ഥയിലാക്കരുത് –ഐ.എസ്.എം

കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യപരിഗണനയും പങ്കാളിത്തവും നല്‍കാതെ ഇരട്ടനീതി നടപ്പാക്കുന്നത് ന്യൂനപക്ഷങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥക്ക് കാരണമാകുന്നുവെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷ​െൻറ ഭാഗമായി ഐ.എസ്.എം സംസ്ഥാനസമിതി കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന നേതൃപാഠശാല അഭിപ്രായപ്പെട്ടു. ഉയര്‍ന്ന ജീവിതനിലവാരത്തിലും സൗഹാര്‍ദത്തിലും സമാധാനത്തിലും ജീവിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ അസഹിഷ്ണുതയും ഭിന്നിപ്പുമുണ്ടാക്കാന്‍ ഭരണാധികാരികളും രാഷ്ട്രീയപാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയണം. ആള്‍ദൈവ–ആത്മീയ കേന്ദ്രങ്ങളില്‍ ഭരണാധികാരികളും നീതിനിര്‍വഹണരംഗത്തുള്ളവരും സന്ദര്‍ശകരാകുന്നതും പിന്തുണനല്‍കുന്നതുമാണ് ഈ രംഗത്ത് ചൂഷണങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകുന്നത് –നേതൃപാഠശാല അഭിപ്രായപ്പെട്ടു. ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി കെ. സജ്ജാദ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻറ് ഒ. മുഹമ്മദ് അന്‍വര്‍ അധ്യക്ഷത വഹിച്ചു. മുജീബ് ഒട്ടുമ്മല്‍, യു. മുഹമ്മദ് മദനി, നൗഫല്‍ മദീനി, ഹസന്‍ അന്‍സാരി ഒറ്റപ്പാലം എന്നിവര്‍ സംസാരിച്ചു. മുനീര്‍ നജാത്തി (വയനാട്), സവാദ് സലഫി, സഹല്‍ (കൊല്ലം), ഉനൈസ് സ്വലാഹി, സൈനുല്‍ ആബിദ് (കോഴിക്കോട്), നസ്റുല്ല സ്വലാഹി, ജാഫര്‍ പകര (മലപ്പുറം), മുഹമ്മദ് ഷാ(തിരുവനന്തപുരം), മുഹമ്മദ് ശമീര്‍ (ആലപ്പുഴ) എന്നിവര്‍ വിവിധ സെഷനുകളില്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.