p01must replace

p01must replace ATTN: ALL UNITS URGENT URGENT ഒന്നാം പേജിലെ അമിത്ഷായുടെ മക​െൻറ വാർത്ത നിർബന്ധമായും മാറ്റി നൽകണം. തലക്കെട്ടിൽ മാറമില്ല. ടെക്സ്റ്റ് മാറ്റി നൽകിയാൽ മതി. മോദി ഭരണത്തിൽ കമ്പനിക്ക് 16,000 ഇരട്ടി വിറ്റുവരവ് അമിത് ഷായുടെ മകൻ വിവാദച്ചുഴിയിൽ ഹസനുൽ ബന്ന ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മകൻ ജേയ് അമിത്ഭായ് ഷായുടെ കമ്പനി ഒരുവർഷത്തിനുള്ളിൽ 16,000 ഇരട്ടി വിറ്റുവരവുണ്ടാക്കിയതായി ആരോപണം. വാർത്തയെ തുടർന്ന് വിവാദച്ചുഴിയിലായ അമിത് ഷായുടെ മകൻ, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടിെല്ലന്ന വിശദീകരണവുമായി രംഗത്തുവന്നു. വാർത്ത പുറത്തുവിട്ട പ്രമുഖ മാധ്യമ പ്രവർത്തകൻ സിദ്ധാർഥ് വരദരാജ​െൻറ 'ദ വയർ' ഒാൺലൈൻ സൈറ്റിനെതിരെ 100 കോടി രൂപക്ക് മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പ്രധാനമന്ത്രി പദത്തിൽ നരേന്ദ്ര മോദി വരുകയും അമിത് ഷാ പാർട്ടി ദേശീയ അധ്യക്ഷനാകുകയും ചെയ്ത ശേഷമാണ് 16,000 ഇരട്ടി വിറ്റുവരവുണ്ടാക്കിയതെന്ന് കമ്പനി രജിസ്ട്രാർ രേഖകളുദ്ധരിച്ച് 'ദ വയർ' വ്യക്തമാക്കി. രജിസ്ട്രാറിൽനിന്ന് ലഭിച്ച കമ്പനി ബാലൻസ് ഷീറ്റും വാർഷിക റിേപ്പാർട്ടും അനുസരിച്ച് ജേയ് ഷായുടെ ടെമ്പിൾ എൻറർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 2013, 2014 സാമ്പത്തിക വർഷങ്ങളിൽ യഥാക്രമം 6,230 രൂപയും 1,724 രൂപയും നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ, 2014–15ൽ 50,000 രൂപ വരുമാനത്തിൽ 18,728 രൂപ ലാഭമുള്ളതായി കമ്പനി കാണിച്ചു. എന്നാൽ, 2015–2016ൽ 80.5 കോടിയിലേക്കാണ് ലാഭം കുതിച്ചത്. റിലയൻസ് ഇൻഡസ്ട്രീസി​െൻറ മുതിർന്ന എക്സിക്യൂട്ടിവും രാജ്യസഭ അംഗവുമായ പരിമൾ നഥ്വാനിയുടെ ബന്ധുവായ രാജേഷ് ഖണ്ഡ്വാലയിൽനിന്ന് 15.78 കോടി വായ്പ വാങ്ങിയ നേരത്താണ് ഇൗ ലാഭമുണ്ടാക്കിയത്. ഒരുവർഷം കഴിഞ്ഞ് 2016 ഒക്ടോബറിൽ ജേയ് ഷായുടെ കമ്പനി പെെട്ടന്ന് തങ്ങളുടെ ബിസിനസ് നിർത്തിയതായി അറിയിക്കുകയും ചെയ്തു. ഇതേ തുടർന്ന് 'വയർ' ജേയ് ഷാക്ക് വ്യാഴാഴ്ച ചോദ്യാവലി അയച്ചെങ്കിലും യാത്രയിലായതിനാൽ പെെട്ടന്ന് പ്രതികരിക്കാനാവില്ലെന്നായിരുന്നു മറുപടി. എന്നാൽ, വെള്ളിയാഴ്ച ഷായുടെ അഭിഭാഷകൻ മനിക് ദോഗ്ര എന്തെങ്കിലും ക്രമക്കേട് ആരോപിച്ചാൽ ക്രിമിനൽ, സിവിൽ മാനനഷ്ട നടപടി എടുക്കുമെന്ന മുന്നറിയിപ്പ് നൽകി. അതേസമയം, രജിസ്ട്രാർക്ക് സമർപ്പിച്ച രേഖകൾ നിഷേധിച്ചതുമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.