ഒറ്റദിവസം 120 കോടിയുടെ കരാർ; കയർ കേരള ചരിത്രത്തിലേക്ക്

ആലപ്പുഴ: കയർ വ്യവസായത്തി​െൻറ ചരിത്രത്തിൽ രേഖപ്പെടുത്താനുതകുംവിധം ഒറ്റദിവസം 120 കോടിയുടെ വ്യാപാരത്തിന് കയർ കേരളയിൽ ധാരണാപത്രമായി. ഗ്രാമപഞ്ചായത്തുകളുടെ ജലമണ്ണ് സംരക്ഷണ പ്രവർത്തനങ്ങളിൽ കയർ ഭൂവസ്ത്രങ്ങൾ ഉപയോഗിക്കുന്നതിനുള്ള കരാറിലാണ് കയർ വികസന വകുപ്പും എം.ജി.എൻ.ആർ.ഇ.ജി.എസ് മിഷനും ഗ്രാമ പഞ്ചായത്തുകളും ഒപ്പുെവച്ചത്. എഴുനൂറിലധികം ഗ്രാമപഞ്ചായത്തുകളിൽ നിന്നുള്ള പ്രസിഡൻറുമാരും ഉദ്യോഗസ്ഥരും പങ്കെടുത്ത വിപുല യോഗത്തിലായിരുന്നു ചടങ്ങ്. വലിയൊരു വരൾച്ചയുടെ മുനമ്പിൽനിന്ന് സംസ്ഥാനത്തെ രക്ഷിച്ചതിൽ തദ്ദേശസ്ഥാപനങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് ഓപൺ ഹൗസ് ഉദ്ഘാടനം ചെയ്ത ജലസേചന മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. തോടുകളുടെ അരിക് കെട്ടാനും കടൽത്തീരങ്ങളുടെ സംരക്ഷണത്തിനും മറ്റും കരിങ്കല്ലിന് പകരം കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലേക്ക് മാറാനാണ് ജലസേചന വകുപ്പ് താൽപര്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഒപ്പുെവക്കൽ ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്താണ് ഏറ്റവും കൂടിയ തുകയുടെ ധാരണാപത്രം ഒപ്പുവച്ചത്. 3,30,769 ചതുരശ്ര മീറ്റർ ഭൂവസ്ത്രത്തിനായി 2.14 കോടിയുടെ ഇടപാട്. ഓരോ ജില്ലയിലെയും ഏറ്റവും കൂടുതൽ തുകയുടെ ഭൂവസ്ത്ര വിനിയോഗ പദ്ധതി തയാറാക്കിയ 14 പഞ്ചായത്തുകളുടെ പ്രസിഡൻറുമാരും ഉദ്യോഗസ്ഥരും വേദിയിൽ ഒരുമിച്ച് ഒപ്പുെവച്ച് കൈമാറുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.