പക്ഷി സങ്കേതത്തിൽ കണ്ടൽ മരങ്ങൾ ഉണങ്ങി നശിക്കുന്നു

വള്ളിക്കുന്ന്: കടലുണ്ടി- വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് പ്രദേശത്തെ കണ്ടൽ മരങ്ങൾ വൻതോതിൽ ഉണങ്ങി നശിക്കുന്നു. കടലുണ്ടി പക്ഷി സങ്കേതത്തിൽ ഉൾപ്പെടെയാണ് കണ്ടലുകൾക്ക് നാശം. ഉപ്പട്ടി ഇനത്തിൽപെട്ട കണ്ടലുകളാണ് കൂടുതലായും നശിക്കുന്നത്. കടലുണ്ടി റെയിൽവേ പാലത്തിനും അഴിമുഖത്തിനും ഇടയിലാണ് പക്ഷി സങ്കേതം. ശക്തമായ തിരയടിച്ചും മണൽ അടിഞ്ഞുകൂടുന്നതുമാണ് കണ്ടലുകളുടെ നാശത്തിന് കാരണം. മറ്റു കണ്ടലുകളെ അപേക്ഷിച്ച് ഉപ്പട്ടി കണ്ടലുകളുടെ ശ്വസന വേരുകൾ അടിയിൽനിന്ന് മുകളിലേക്കാണ്. വേരുകൾക്ക് മുകളിൽ മണൽ അടിഞ്ഞുകൂടിയതാണ് കണ്ടലുകളുടെ നാശത്തിന് കാരണമെന്ന് പറയപ്പെടുന്നു. ഫോട്ടോ. കടലുണ്ടി പക്ഷിസങ്കേതത്തിൽ ഉണങ്ങി നശിക്കുന്ന കണ്ടലുകൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.