അകത്തേത്തറ–നടക്കാവ് റെയിൽവേ മേൽപാലം ശിലാസ്​ഥാപനം നാളെ

പാലക്കാട്: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം അകത്തേത്തറ നടക്കാവ് റെയിൽവേ മേൽപ്പാലം നിർമാണോദ്ഘാടനം തിങ്കളാഴ്ച നടക്കും. ശിലാസ്ഥാപനം രാവിലെ 11ന് ഭരണപരിഷ്കരണ കമീഷൻ ചെയർമാനും സ്ഥലം എം.എൽ.എയുമായ വി.എസ്. അച്യുതാനന്ദൻ നിർവഹിക്കും. ചടങ്ങിൽ എം.ബി. രാജേഷ് എം.പി അധ്യക്ഷനാവും. മേൽപാലത്തിന് 2016ലെ ബജറ്റിലാണ് 25 കോടി വകയിരുത്തിയത്. ആർ.ബി.ഡി.സിക്കാണ് നിർമാണ ചുമതല. പാലക്കാട് താലൂക്കിൽ പാലക്കാട് രണ്ട്, അകത്തേത്തറ വില്ലേജുകളിൽ നിന്നായി 1.07 ഏക്കർ സ്ഥലം പദ്ധതിക്കായി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിന് സർവേ പൂർത്തിയാക്കി സ്കെച്ച് തയാറാക്കുകയാണ്. ജില്ല സർവേ സൂപ്രണ്ടി​െൻറ അംഗീകാരത്തിനുശേഷം വിശദമായ പരിശോധന റിപോർട്ട്് തയാറാക്കി എല്ലാവർക്കും സ്വീകാര്യമായ തരത്തിലാവും നഷ്ടപരിഹാര തുക സംബന്ധിച്ച തീരുമാനം. മേൽപാലത്തിന് റെയിൽവേ സ്പാൻ നിർമിക്കുന്നതിനായി റോഡ്സ് ആൻഡ് ബ്രിജസ് ഡെവലപ്മ​െൻറ് കോർപറേഷന് (ആർ.ബി.ഡി.സി) 16.50 ലക്ഷം രൂപ റെയിൽവേക്ക് കൈമാറിയിട്ടുണ്ട്. കിഫ്ബിയാണ് തുക അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.