ആനക്കരയിൽ വിവിധ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു

ആനക്കര: പഞ്ചായത്തിൽ 2017-18 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുന്ന താഴെ പറയുന്ന പദ്ധതികളിലേക്ക് ധനസഹായത്തിന് അപേക്ഷകൾ ക്ഷണിച്ചു. രണ്ടാം വിളയായി നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ഉഴവ് കൂലി അനുവദിക്കുന്നു. പട്ടികജാതിയിൽപ്പെട്ട കർഷകർ അപേക്ഷയോടൊപ്പം ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം. നേന്ത്രവാഴ കൃഷിക്ക് രാസവളം ചെയ്യുന്ന കർഷകർക്ക് പരമാവധി 50 ശതമാനം വളത്തിന് സബ്സിഡി അനുവദിക്കുന്നു. അപേക്ഷയോടൊപ്പം രാസവളം വാങ്ങിയതി​െൻറ ബിൽ കൂടി ഹാജരാക്കണം. പട്ടികജാതിയിൽപ്പെട്ട കർഷകർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. തെങ്ങ് കർഷകർക്ക് സ്ഥലത്തി​െൻറ വിസ്തീർണം, തെങ്ങി​െൻറ എണ്ണം എന്നിവ കണക്കാക്കി രാസവളങ്ങൾക്ക് പരമാവധി 50 ശതമാനം സബ്സിഡി അനുവദിക്കുന്നു. അപേക്ഷയോടൊപ്പം രാസവളം വാങ്ങിയതി​െൻറ ബില്ലും ഹാജരാക്കണം. എല്ലാ അപേക്ഷകളോടുമൊപ്പം 2018 വർഷത്തെ നികുതി അടച്ചതി​െൻറയും ബാങ്ക് പാസ്ബുക്കി​െൻറയും കോപ്പി എന്നിവയും 17നകം കൃഷിഭവനിൽ നൽകണം. കൂടാതെ ചെന്തെങ്ങ്, പതിനെട്ടാം പട്ട തുടങ്ങിയ കുറിയ ഇനം തെങ്ങുകളുടെ തൈകൾ ഉൽപാദനത്തിനായി കൃഷിഭവനിൽ സംഭരിക്കുന്നു. താൽപര്യമുള്ള കർഷകർ ഉടൻ ഹാജരാകണമെന്ന് കൃഷി ഓഫിസർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.