ഗോത്രവർഗ സ്കൂളിൽ ആഘോഷവുമായി ചൈൽഡ്​ലൈനും പി.ആർ.ഡിയും

നിലമ്പൂര്‍: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ല ചൈല്‍ഡ്്ലൈനും പബ്ലിക് റിലേഷന്‍ വകുപ്പും സംയുക്തമായി ഗോത്രവർഗ കുട്ടികൾ താമസിച്ച് പഠിക്കുന്ന നിലമ്പൂർ വെളിയന്തോട് ഐ.ജി.എം.എം.ആര്‍ സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘിടിപ്പിച്ചു. ഐ.ടി.ഡി.പി ജില്ല പ്രോജക്ട് ഓഫിസര്‍ കെ. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ അയ്യപ്പന്‍ അധ‍്യക്ഷത വഹിച്ചു. പ്രധാനാധ‍്യാപിക ആര്‍. സൗദാമിനി, അധ‍്യാപക പ്രതിനിധി അയ്യപ്പന്‍, സിവില്‍ പൊലീസ് ഓഫിസര്‍ പി. മോഹന്‍ദാസ്, സി.പി.ഒ പി. സീന, ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകരായ മന്‍സൂര്‍, രാജു തുടങ്ങിയവര്‍ സംബന്ധിച്ചു. പരിസര ശുചീകരണവും ചിത്രപ്രദര്‍ശനവും കലാപരിപാടികളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.