ദേശീയ തൊഴിലുറപ്പ് ദിനത്തിൽ പങ്കെടുക്കാൻ കുറ്റിപ്പുറത്തെ വീട്ടമ്മ രാജധാനിയിലേക്ക്

കുറ്റിപ്പുറം: ജീവിത പ്രതിസന്ധി തീർക്കാൻ തൂമ്പയും അരിവാളും ൈകയിലേന്തി എല്ലാ ദിവസങ്ങളും തൊഴിലിനിറങ്ങിയപ്പോൾ ദേവകിയോർത്തില്ല, തലസ്ഥാന നഗരി കാണാനും പ്രധാനമന്ത്രിയുടെ അടുത്തിരുന്ന യോഗത്തിൽ പങ്കെടുക്കാനുമുള്ള നറുക്കാണിതെന്ന്. നമുക്കൊന്നും ഡൽഹി കാണാനുള്ള വിധിയുണ്ടാകില്ലെന്ന് കൂടെ തൊഴിലെടുത്തവരോട് പറയുമ്പോഴും ദേവകിയോർത്തില്ല തലസ്ഥാന നഗരി ചുറ്റാനും പാർലമ​െൻറ് മന്ദിരം കാണാനും അവസരം ഒരു വിളിപ്പാടകലെയുണ്ടെന്ന്. ഒക്ടോബർ 10, 11 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന ദേശീയ തൊഴിലുറപ്പ് ദിനത്തിൽ (നാഷണൽ ലെവൽ കൺസൾട്ടേഷൻ ഓൺ ലൈവിലി ഹുഡ് ഡെവലപ്മ​െൻറ് ആൻഡ് ഡൈവേർസിഫിക്കേഷൻ) പങ്കെടുക്കാനാണ് കുറ്റിപ്പുറം പഞ്ചായത്തിലെ പത്താം വാർഡ് പുല്ലാട്ട് കുളമ്പിൽ ദേവകിക്ക് അവസരം ലഭിച്ചത്. 2016-17 വർഷത്തിൽ 100 ദിവസം തൊഴിലുറപ്പ് പദ്ധതിയിൽ പൂർത്തിയാക്കിയതിനാണ് ഈ അംഗീകാരം. പാർലമ​െൻറ് സെൻട്രൽ ഹാളിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രിയാണ് അധ്യക്ഷത വഹിക്കുക. സംസ്ഥാനത്ത് നിന്ന് 14 പേരും ഉദ്യോഗസ്ഥരുമായി 27 പേരാണ് എറണാകുളം-നിസാമുദ്ദീൻ എക്സ്പ്രസിൽ ശനിയാഴ്ച രാത്രി തൃശൂരിൽനിന്ന് യാത്ര തിരിച്ചത്. ഓരോ ജില്ലയിൽനിന്നും ഒരാൾക്കുള്ള അവസരം ലഭിച്ചത് അറിയാതെ ശനിയാഴ്ചയും ദേവകി ജോലിക്ക് പോയിരുന്നു. ദേവകിക്ക് കൂട്ടായി എ.ഡി.സി രഞ്ജിത, ജോയൻറ് ബി.ഡി.ഒ ആയിഷ എന്നിവരാണുള്ളത്. photo: tir ml2 ഡെൽഹിയിലേക്ക് യാത്ര തിരിക്കുന്ന കുറ്റിപ്പുറം പഞ്ചായത്ത് പത്താംവാർഡ് അംഗം ദേവകിക്ക് പഞ്ചായത്ത് പ്രസിഡണ്ടിെൻ്റ നേതൃത്വത്തിൽ യാത്രയയപ്പ് നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.