രജനി മേലൂരിന്​ പുരസ്​കാരം

എടപ്പാള്‍: എടപ്പാള്‍ നാടക അരങ്ങി​െൻറ പ്രഥമ ടിയാര്‍സി സ്മാരക പുരസ്കാരത്തിന് നാടകനടി രജനി മേലൂരിനെ െതരഞ്ഞെടുത്തു. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്കാരം എടപ്പാളില്‍ നടക്കുന്ന അഖില കേരള നാടക മത്സരത്തി​െൻറ സമാപന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് സംഘാടകര്‍ അറിയിച്ചു. photo: tir mp11.......... പദ്ധതികളെ അട്ടിമറിക്കാൻ പ്രതിപക്ഷ ശ്രമം -ചെയർമാൻ പൊന്നാനി: നഗരസഭ നടപ്പാക്കിയ മാതൃക പദ്ധതികളെ അട്ടിമറിക്കാനുള്ള പ്രതിപക്ഷ ശ്രമം ജനം തിരിച്ചറിയുമെന്ന് ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി. കനോലി കനാലി​െൻറ വീണ്ടെടുപ്പിന് വേണ്ടി സംസ്ഥാനത്ത് നടത്തുന്ന പദ്ധതികളിൽ മാതൃകയാണ് നഗരസഭ നടത്തിയത്. ക്ലീൻ കനോലി എന്ന പദ്ധതിക്ക് രൂപം കൊടുക്കുകയും നിരവധി പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അതി​െൻറ ഭാഗമായാണ് നഗരസഭയിലെ കനോലി കനാലിനിരുവശവുമുള്ള വീടുകളിൽ സൗജന്യമായി നഗരസഭ അഡ്വാൻസ്ഡ് പോർടബൾ സെപ്റ്റിക് ടാങ്ക് സ്ഥാപിച്ചത്. ശുചിത്വ മിഷ​െൻറ സർവിസ് പ്രൊവൈഡർമാരിൽ നിന്നാണ് പ്രവൃത്തി നടത്തേണ്ടവരെ തെരഞ്ഞെടുേക്കണ്ടത്. അപേക്ഷ നൽകിയ നാല് സർവിസ് പ്രൊവൈഡർമാരിൽ നിന്നാണ് റാം ബയോളജിക്കലിനെ തെരഞ്ഞെടുത്തത്. മാത്രവുമല്ല സംസ്ഥാന വികേന്ദ്രീകാസൂത്രണ കോ-ഓഡിനേഷൻ സമിതിയുടെ പ്രത്യേക അനുമതിയുടെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ഏൽപ്പിച്ചത്. സ്ഥാപിച്ച ടാങ്കുകളുടെ അവസ്ഥ അറിയാൻ ഞായറാഴ്ച കമ്പനി പ്രതിനിധികൾ നേരിട്ട് വരുമെന്ന് മുൻകൂട്ടി അറിയിച്ചതുമാണ്. എന്നിട്ടും കള്ള പ്രചാരണങ്ങൾ ആരോപിക്കുന്നതിലൂടെ പ്രതിപക്ഷം സ്വയം അപഹാസ്യരാവുകയാണെന്നും ചെയർമാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.