ഭരണത്തിലെ കഴിവുകേടുകൾ മറച്ചുപിടിക്കാന്‍ ബി.ജെ.പി വർഗീയത പ്രചരിപ്പിക്കുന്നു ^സി.പി.ഐ

ഭരണത്തിലെ കഴിവുകേടുകൾ മറച്ചുപിടിക്കാന്‍ ബി.ജെ.പി വർഗീയത പ്രചരിപ്പിക്കുന്നു -സി.പി.ഐ പൂക്കോട്ടുംപാടം: വേദങ്ങളുടെ സാരം ഉൾക്കൊള്ളാത്ത സംഘ്പരിവാർ ശക്തികളാണ് രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയെന്നും ഭരണത്തിലെ കഴിവുകേടുകൾ മറച്ചുപിടിക്കാനാണ് ബി.ജെ.പി വർഗീയത പ്രചരിപ്പിക്കുന്നതെന്നും സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം അജിത് കൊളാടി പറഞ്ഞു. സി.പി.ഐ അമരമ്പലം ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുന്നുമ്മൽ ഹരിദാസൻ അധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ. മോഹൻദാസ്, കിസാൻസഭ മണ്ഡലം സെക്രട്ടറി കെ. രാജഗോപാൽ, പി.ടി. ഉമ്മർ, ആർ. ശ്രീരംഗനാഥൻ, പി. വേണുഗോപാലന്‍ എന്നിവർ സംസാരിച്ചു. ഞായറാഴ്ച പ്രതിനിധി സമ്മേളനം ഉപ്പുവള്ളിയില്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.