വോട്ടർമാരെ ബൂത്തിലെത്തിക്കാൻ കലക്ടറും പൊലീസ് മേധാവിയും ബുള്ളറ്റിൽ

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ പോളിങ് ശതമാനം ഉയർത്തുന്നതിന് വോട്ടർമാർക്കിടയിൽ ജനാധിപത്യ അവബോധം ഉണ്ടാക്കുന്നതിന് ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ ബുള്ളറ്റ് റാലി നടത്തി. കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷകൻ അമിത് ചൗധരി ഫ്ലാഗ് ഓഫ് ചെയ്തു. കാരാത്തോട് എ.യു.പി സ്കൂൾ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. കലക്ടർ അമിത് മീണ, പൊലീസ് മേധാവി ദേബേഷ്കുമാർ ബെഹ്റ, അസി. കലക്ടർ അരുൺ കെ. വിജയൻ, ഉമാബെഹ്റ, ഫുട്ബാൾ താരങ്ങളായ സി.വി. ശശി, എ. സക്കീർ, പി.എ. സന്തോഷ്, െഡപ്യൂട്ടി കലക്ടർ രഘുരാജ്, വരണാധികാരി സജീവ് ദാമോദർ, സ്വീപ് നോഡൽ ഓഫിസർ ജോസഫ് വർഗീസ് മംഗലം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.