ലോക പട്ടം പറത്തൽ ദിനാഘോഷം

കോട്ടക്കുന്നിൽ ഇന്ന് 'കടുവ'യെ പറത്തും മലപ്പുറം: വൺ സ്കൈ വൺ വേൾഡ് അമേരിക്ക, കൈറ്റ് ഫ്ലയേഴ്സ് ഒാഫ് ഇന്ത്യ സംസ്ഥാന ഘടകം, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവ സംയുക്തമായി ലോക പട്ടം പറത്തൽ ദിനമായ ഞായറാഴ്ച കോട്ടക്കുന്നിൽ പട്ടം പ്രദർശനവും പരിശീലനവും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം മൂന്നു മുതൽ ആറ് വരെ നടക്കുന്ന പ്രദർശനം ജില്ല കലക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്യും. ലോക സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടിയാണ് ലോകവ്യാപകമായി ഒക്ടോബർ എട്ടിന് പട്ടംപറത്തൽ നടത്തുന്നത്. ഇന്ത്യയുടെ ദേശീയ മൃഗമായ കടുവയുടെ രൂപത്തിലുള്ള എട്ടര കിലോ തൂക്കവും 35 അടി വലിപ്പവുമുള്ള പട്ടമാണ് കോട്ടക്കുന്നിൽ പ്രധാനമായും പ്രദർശിപ്പിക്കുന്നത്. പാരച്യൂട്ട് മെറ്റീരിയൽ നിർമിതമായ ഇതി​െൻറ വില മൂന്നു ലക്ഷം രൂപയാണ്. ന്യൂസിലാൻഡിൽ നിർമിച്ചതാണിത്. ആദ്യമായാണ് മലപ്പുറത്ത് ഇൗ പട്ടം പറത്തുന്നത്. സർക്കിൾ, പൈലറ്റ് പട്ടങ്ങളും കോട്ടക്കുന്നിൽ പറത്തും. പൊതുജനങ്ങൾക്ക് സൗജന്യമായി പട്ടം പറത്താനും വലിയ പട്ടങ്ങൾ പറത്താനുമുള്ള പരിശീലനം നൽകും. താൽപര്യമുള്ളവർ 9895043193, 9497004400ൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം. വാർത്ത സമ്മേളനത്തിൽ വൺ ഇന്ത്യ കൈറ്റ് ടീം ദേശീയ അധ്യക്ഷൻ അബ്ദുല്ല മാളിയേക്കൽ, കെ. മുബഷിർ, ഷാഹിൻ മണ്ണിങ്ങൽ, ബാബു എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.