ഭരണകൂടങ്ങൾ ജനങ്ങളിലേക്കിറങ്ങണം ^വെൽഫെയർ പാർട്ടി

ഭരണകൂടങ്ങൾ ജനങ്ങളിലേക്കിറങ്ങണം -വെൽഫെയർ പാർട്ടി തിരൂർ: ജനാധിപത്യ പ്രക്രിയയിലൂടെ അധികാരത്തിലേറിയ ഭരണകൂടങ്ങൾ ജനങ്ങളിലേക്കിറങ്ങി വരണമെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനായിരിക്കണം മുൻഗണന നൽകേണ്ടതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം പറഞ്ഞു. വെൽഫെയർ പാർട്ടി ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിഷ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് എം.ഐ. റഷീദ്, മണ്ഡലം പ്രസിഡൻറ് മിനു മുംതാസ്, പി.കെ. അബ്ുറഹ്മാൻ, മുജീബ് നന്നമ്പ്ര, സാലിഹ് കൊടപ്പന, വഹാബ് തിരൂർ എന്നിവർ സംസാരിച്ചു. photo: tir ml1 തിരൂരിൽ വെൽഫെയർ പാർട്ടി ജനപ്രതിനിധി സംഗമം സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.