മഞ്ഞയിൽ കളിച്ചാടി ബ്രസീൽ

ഒന്നാം പേജിലെ ഫുട്ബാൾ വാർത്ത update ചെയ്ത് അയക്കുന്നു. നൈജറി​െൻറ മത്സരഫലം ഉൾപെടുത്തിയതാണ് മാറ്റം. തലക്കെട്ടിൽ മാറ്റമില്ല. കൊച്ചിയിൽ ബ്രസീലിനും നൈജറിനും ജയം കൊച്ചി: വിശ്വമേളയുടെ ആവേശപ്പോരിലേക്ക് കൊച്ചിയുടെ മണ്ണിൽ പന്തുരുണ്ടു തുടങ്ങിയ നാൾ, അഭിമാന ജയത്തോടെ ബ്രസീലിയൻ പടയോട്ടത്തിന് തുടക്കം. ലോകഫുട്ബാൾ ആകാംക്ഷാപൂർവം ഉറ്റുനോക്കിയ മരണപ്പോരാട്ടത്തിൽ യൂറോപ്യൻ ചാമ്പ്യന്മാരായ സ്പെയിനിനെതിരെ 2–1ന് വീരോചിതം പൊരുതിക്കയറുകയായിരുന്നു തെക്കനമേരിക്കൻ ജേതാക്കൾ. വിലെപ്പട്ട ജയത്തോടെ മരണഗ്രൂപ്പായ 'ഡി'യിൽ മഞ്ഞപ്പടക്ക് മൂന്നു പോയൻറ് സ്വന്തമായി. രാത്രി നടന്ന രണ്ടാം മത്സരത്തിൽ ഉത്തരകൊറിയയെ വീഴ്ത്തി അരങ്ങേറ്റക്കാരായ നൈജർ തുടക്കം ഗംഭീരമാക്കി (1–0). നാലാം മിനിറ്റിൽ വെസ്ലിയുടെ സെൽഫ് ഗോളിൽ പിന്നിലായിപ്പോയ ബ്രസീൽ 25ാം മിനിറ്റിൽ ലിേങ്കാണിലൂടെയാണ് സമനിലഗോൾ കുറിച്ചത്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പൗളിഞ്ഞോയും സ്പാനിഷ് വല കുലുക്കിയതോടെ മഞ്ഞയിൽ മുങ്ങിയ ഗാലറിയെ ആവേശത്തിലാഴ്ത്തി ബ്രസീൽ വീറുറ്റ വിജയം സ്വന്തമാക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.