Tir MW5

സി.പി.ഐ സമ്മേളനം ആതവനാട്: അപകടങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അയ്യപ്പനോവ് പരിസരത്ത് സംരക്ഷണഭിത്തിയും തെരുവ് വിളക്കുകളും സ്ഥാപിക്കണമെന്ന് സി.പി.ഐ എ.കെ.കെ. നഗർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. കെ.പി. മോഹനൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.കെ. അനൂപ് പ്രവർത്തന റിപ്പോർട്ടും ആളൂർ പ്രഭാകരൻ രാഷ്ട്രീയ റിപ്പോർട്ടും അവതരിപ്പിച്ചു. ടി.ജെ. രാജേഷ്, ടി.പി. കൃഷ്ണൻകുട്ടി, കരീം വെട്ടിച്ചിറ, എൻ. മുഹമ്മദ് അലി എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി എം.പി. പ്രദീപിനേയും ജോ. സെക്രട്ടറിയായി ടി.കെ. അനൂപിനേയും െതരഞ്ഞെടുത്തു. മീസിൽസ്-റുബെല്ല വാക്സിനേഷൻ ബോധവത്കണം ആലത്തിയൂർ: തൃപ്രങ്ങോട് പി.എച്ച്.സിയുടെ സഹകരണത്തോടെ ആലത്തിയൂർ കെ.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികൾ ആലത്തിയൂർ ടൗണിൽ മീസിൽസ്-റുബെല്ല വാക്സിനേഷൻ ബോധവത്കരണ കാമ്പയിൻ നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസർ ജംഷീർ ബാബു അധ്യക്ഷത വഹിച്ചു. ജെ.എച്ച്.ഐ പി. അബുൽ ഫസൽ ക്ലാസെടുത്തു. സജീർ, അംബികദേവി എന്നിവർ സംസാരിച്ചു. സലീന, രാജലക്ഷ്മി, അനിത, ഷംല, മുഹമ്മദ് ജാഷിം, വർഷ എന്നിവർ നേതൃത്വം നൽകി. ആരോഗ്യ ബോധവത്കരണവും നടന്നു. photo: tir mw======= പുറമണ്ണൂർ മജ്‌ലിസ് കോളജിൽ വിദ്യാർഥി സംഘർഷം വളാഞ്ചേരി: പുറമണ്ണൂർ മജ്‌ലിസ് കോളജിൽ വിദ്യാർഥി സംഘർഷത്തിൽ രണ്ടാം വർഷ വിദ്യാർഥികളായ ശാഹുൽ, ശുഹൈബ് എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറച്ചുദിവസങ്ങളായി കോളജിൽ സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. മൂന്നാം വർഷ വിദ്യാർഥികളുടെ നേതൃത്വത്തിലാണ് ആക്രമിച്ചതെന്ന് പരിക്കേറ്റ വിദ്യാർഥികൾ പറഞ്ഞു. വളാഞ്ചേരി പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.