അനധികൃത മണൽ ശേഖരം പൊലീസ് പിടികൂടി

എടവണ്ണ: ഒതായി കടവിൽ അനധികൃത മണൽ കടത്തുകാർ കൂട്ടിയിട്ട ആറ് ലോഡ്‌ മണൽ പൊലീസ് പിടികൂടി. ചാലിയാറിലൂടെ ശനിയാഴ്ച വൈകീട്ട് പട്രോളിങ് നടത്തുകയായിരുന്ന മലപ്പുറം ജില്ല പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡാണ് മണൽ ശേഖരം പിടികൂടിയത്. എടവണ്ണ എസ്.ഐ. ശിവദാസനുമായി ബന്ധപ്പെട്ട് കൂടുതൽ പൊലീസ് സ്ഥലത്തെത്തി മണ്ണ് മാന്തി ഉപയോഗിച്ച് മണൽ പുഴയിലേക്ക് തിരികെ നിക്ഷേപിച്ചു. പൊലീസ് ഓഫിസർമാരായ തോമസ് കുട്ടി, സുരേഷ്, രാജേഷ്, സുഭാഷ്, മണൽ സ്ക്വാഡ് അംഗങ്ങളായ വി. സാലിഷ് കുമാർ, പി.പി. രഞ്ജു, ഹസ്കറലി തുടങ്ങിയവർ നേതൃത്വം നൽകി. എൻ.എസ്.എസ് സ്നേഹ സ്പർശം എടവണ്ണ: ഇസ്ലാഹിയ ഓറിയൻറൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളൻറിയർമാർ സ്നേഹ സ്പർശം പദ്ധതിയുടെ ഭാഗമായി മഞ്ചേരി ചെരണിയിലെ ശാലോം മാതാ ഭവൻ സന്ദർശിച്ചു. ഭവനിലെ ശുചീകരണം ഉൾപ്പെടെ വിവിധ ജോലികളിൽ ഏർപ്പെട്ട വളൻറിയർമാർ ശേഷം പാട്ടും കളിയുമായി അന്തേവാസികൾക്കൊപ്പം ചെലവഴിച്ചു. വളൻറിയർമാർ ഇവർക്ക് ഉച്ചഭക്ഷണവും തയാറാക്കി കൊണ്ടുവന്നു. അവരോടൊന്നിച്ച് ഭക്ഷണം കഴിച്ചു അനുഭവങ്ങൾ പങ്കുവെച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ റമീഷ് ഖാൻ, മുസ്തഫ പന്നിപ്പാറ, ഭവനിലെ സിസ്റ്റർമാർ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.