75കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത്​ ഒരുമാസത്തിനുശേഷം

75കാരൻ ഫ്ലാറ്റിൽ മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ഒരുമാസത്തിനുശേഷം ഭാര്യ അമേരിക്കയിൽ മക്കളുടെയടുത്ത് പോയതായിരുന്നു ഹൈദരാബാദ്: ഫ്ലാറ്റിൽ ഒറ്റക്ക് താമസിച്ചിരുന്ന മുൻ സർക്കാർ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. ഭാര്യയും രണ്ടു പെൺമക്കളും അമേരിക്കയിൽനിന്ന് എത്തിയപ്പോഴാണ് ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടത്. ഹൈദരാബാദിലെ റോക്ക്ടൗൺ മേഖലയിൽ സായി മാരുതി റസിഡൻസിയിൽ താമസിച്ചിരുന്ന ആന്ധ്ര സ്വദേശി ലക്ഷ്മിനാരായണ മൂർത്തിയാണ് ഹതഭാഗ്യൻ. ഇദ്ദേഹത്തി​െൻറ രണ്ടു പെൺമക്കൾ അമേരിക്കയിലാണ്. പിതാവിനെ തങ്ങൾക്കൊപ്പം താമസിക്കാൻ പലതവണ വിളിച്ചിരുന്നെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഭാര്യക്കൊപ്പം മക്കളുടെ ഉടമസ്ഥതയിലായിരുന്ന ഫ്ലാറ്റിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. മക്കൾ നിരന്തരം ക്ഷണിച്ചപ്പോൾ ഭാര്യയെ അമേരിക്കയിലേക്ക് അയച്ചു. പിന്നീട് അമേരിക്കയിൽനിന്ന് പലതവണ മൂർത്തിയെ വിളിച്ചപ്പോൾ ഫോൺ എടുത്തില്ല. മൊബൈലിലും കിട്ടിയില്ല. തങ്ങളോടുള്ള അതൃപ്തി കാരണം ഫോൺ എടുക്കാത്തതാണെന്നാണ് ഭാര്യയും മക്കളും കരുതിയത്. ഒരുമാസമായിട്ടും ഫോണിൽ കിട്ടാതായപ്പോൾ ഇവർ നാട്ടിലേക്ക് വരാൻ തീരുമാനിച്ചു. ഇവിടെയെത്തി ഫ്ലാറ്റ് തുറന്നപ്പോഴാണ് മൂർത്തിയുെട ജീർണിച്ച മൃതദേഹം കണ്ടത്. ആഗസ്റ്റ് 18ന് മൂർത്തി മരിച്ചെന്നാണ് പൊലീസി​െൻറ നിഗമനം. മൃതദേഹത്തിന് സമീപം പല്ലിയുടെ ജഡവും കണ്ടു. ബാത്റൂമിൽനിന്ന് ഇറങ്ങുേമ്പാൾ പല്ലിയെ ചവിട്ടുകയും പെെട്ടന്ന് കാൽമാറ്റിയപ്പോൾ അടിതെറ്റി വീഴുകയും ചെയ്തെന്നാണ് അനുമാനിക്കുന്നത്. തല നിലത്ത് ഇടിച്ചാണ് മരണം സംഭവിച്ചത്. സെൻട്രൽ ലോക്ക് സിസ്റ്റമുള്ള ഫ്ലാറ്റിൽ വാതിലും ജനലുകളും പൂർണമായി അടച്ചിട്ടിരുന്നതിനാൽ ദുർഗന്ധം പുറത്തുവന്നില്ല. ഇവിടെ ആരുമില്ലെന്നാണ് സമീപത്തെ താമസക്കാർ കരുതിയിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.