ജനരക്ഷായാത്രയിൽ പി. ജയരാജനെതിരെ കൊലവിളി; ബി.ജെ.പി വെട്ടിൽ

*വി. മുരളീധരനും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെ കേസ് *വിഡിയോ പുറത്തുവന്നത് വി. മുരളീധര​െൻറ ഫേസ്ബുക്ക് ലൈവിലൂടെ കണ്ണൂർ: അക്രമരാഷ്ട്രീയത്തിനെതിരെ ബി.ജെ.പി അധ്യക്ഷൻ നടത്തുന്ന ജനരക്ഷായാത്രയിൽ ബി.ജെ.പി പ്രവർത്തകരുടെ കൊലവിളി. സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരെയാണ് പ്രകോപനപരമായ മുദ്രാവാക്യം. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയും ഇതി​െൻറ ദൃശ്യം സാമൂഹ്യമാധ്യമത്തിൽ പ്രദർശിപ്പിച്ചതിന് ബി.ജെ.പി ദേശീയ നിർവാഹക സമിതിയംഗവും ജനരക്ഷായാത്രയുെട കൺവീനറുമായ വി. മുരളീധരനെതിരെയും കൂത്തുപറമ്പ് പൊലീസ് കേസെടുത്തു. െഎ.പി.സി 153, 506 വകുപ്പുകൾ പ്രകാരവും കേരള പൊലീസ് ആക്ട് 121 പ്രകാരവുമാണ് കേസെടുത്തത്. ''ഒറ്റെക്കെയാ... ജയരാജാ... മറ്റേ കൈയും കാണില്ല...'' എന്നിങ്ങനെ ബി.ജെ.പി പ്രവർത്തകർ വിളിക്കുന്നതി​െൻറ വിഡിയോ ദൃശ്യങ്ങളാണ് വി. മുരളീധര​െൻറ ഫേസ്ബുക്ക് ലൈവിലൂെട പുറത്തുവന്നത്. ഇതോടെ ബി.ജെ.പി നേതൃത്വം വെട്ടിലായി. കണ്ണൂരിലെ ചുവപ്പുഭീകരതയാണ് ജനരക്ഷായാത്രയിൽ ബി.ജെ.പി മുഖ്യമായി ഉന്നയിക്കുന്നത്. സി.പി.എമ്മുകാർ ബി.ജെ.പിആർ.എസ്.എസ് പ്രവർത്തകരെ െകാന്നൊടുക്കുകയാണെന്നും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നുമാണ് യാത്രയിലുടനീളം നേതാക്കൾ പ്രസംഗിക്കുന്നത്. അതേയാത്രയിൽ അണികൾ സി.പി.എം ജില്ല സെക്രട്ടറിയെ പേരെടുത്തുവിളിച്ച് കൈവെട്ടുമെന്ന് മുദ്രാവാക്യം വിളിച്ചത് വിശദീകരിക്കാൻ പ്രയാസപ്പെടുകയാണ് ബി.ജെ.പി നേതൃത്വം. വർഷങ്ങൾക്കുമുമ്പ് ബി.ജെ.പി ആക്രമണത്തിൽ വലതുകൈയുടെ സ്വാധീനവും വിരലുകളും നഷ്ടപ്പെട്ടയാളാണ് പി. ജയരാജൻ. പിണറായിവഴിയുള്ള പദയാത്രയിൽനിന്ന് അമിത് ഷാ അവസാനനിമിഷം പിന്മാറിയതി​െൻറ പരിക്ക് മാറുന്നതിന് മുമ്പാണ് ജനരക്ഷായാത്ര അടുത്ത കുരുക്കിൽ അകപ്പെട്ടത്. കൊലവിളിമുദ്രാവാക്യം പുറത്തായതോടെ ബി.ജെ.പി നേതാക്കൾക്കെതിരെ കേെസടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി പി. ജയരാജൻ രംഗത്തുവന്നിരുന്നു. ഉത്തരവാദപ്പെട്ട ബി.ജെ.പി നേതാവുതന്നെയാണ് കൊലവിളിയുടെ വിഡിയോ ഫേസ്ബുക്കിലിട്ടത്. നേതൃത്വത്തി​െൻറ പ്രോത്സാഹനത്തോടെയാണ് അക്രമത്തിന് ബി.ജെ.പി കോപ്പുകൂട്ടുന്നതെന്നതിന് തെളിവാണിതെന്നും ജയരാജൻ പറഞ്ഞു. തലശ്ശേരി കെ.ടി.പി മുക്കിലെ സി. റാഷിദ് എന്നയാൾ തലശ്ശേരി ഡിവൈ.എസ്.പിക്ക് നൽകിയ പരാതി തുടർനടപടിക്കായി കൂത്തുപറമ്പ് പൊലീസിന് കൈമാറിയതിനെത്തുടർന്നാണ് കേസെടുത്തത്. ജനരക്ഷായാത്രയുടെ നാലാം ദിനമായ വെള്ളിയാഴ്ച പാനൂരിൽനിന്ന് കൂത്തുപറമ്പിലേക്ക് നടത്തിയ ജാഥക്കിടെയാണ് പ്രകോപനപരമായ മുദ്രാവാക്യങ്ങൾ ഉയർന്നത്. കുമ്മനത്തിനൊപ്പം യാത്രയിൽ മുഴുനീളെ പെങ്കടുക്കുന്ന മുരളീധരൻ യാത്രയുടെ വിവരങ്ങളും വിഡിയോയും തുടർച്ചയായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. അതി​െൻറ ഭാഗമായി നടത്തിയ ഫേസ്ബുക്ക് ലൈവാണ് ഇപ്പോൾ തിരിച്ചടിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.