വാടകക്കാറുകൾ മറിച്ചുവിൽപന: ഇടനിലക്കാര‍െൻറ ആത്മഹത്യ അന്വേഷിക്കാൻ ഹൈകോടതി ഉത്തരവ്

ചെരണിയിലെ അൻസാജി‍​െൻറ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും മഞ്ചേരി: വാഹനങ്ങൾ വാടകക്കെടുത്ത് മറിച്ചുവിൽപന നടത്തിയ സംഭവത്തെ തുടർന്ന് ഇടനിലക്കാരൻ ആത്മഹത്യ ചെയ്ത കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈകോടതി ഉത്തരവിട്ടു. കേസ് അന്വേഷണം ആറു മാസംകൊണ്ട് പൂർത്തിയാക്കണം. മഞ്ചേരി ചെരണിയിലെ മേച്ചേരി മുഹമ്മദ് അൻസാജ് (24) 2016 ആഗസ്റ്റ് 31ന് മരിച്ച സംഭവത്തിൽ രണ്ടുപേരെ പ്രതി ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും വേണ്ടവിധം അന്വേഷിക്കാൻ കൂട്ടാക്കിയിരുന്നില്ല. അൻസാജി‍​െൻറ പിതാവ് നൽകിയ ഹരജിയിലാണ് വിധി. അൻസാജിലുള്ള വിശ്വാസം മുൻനിർത്തി വാടകക്ക് നൽകാൻ ഏൽപ്പിച്ച വാഹനങ്ങൾ മഞ്ചേരി തുറക്കൽ സ്വദേശികൾ വഴിയാണ് വാടകക്ക് നൽകിയിരുന്നത്. ഇത്തരത്തിൽ നൽകിയ ചില വാഹനങ്ങൾ തിരികെ നൽകാതായതോടെയാണ് ബംഗളൂരുവിൽ എത്തിച്ച് മറിച്ചുവിൽപന നടത്തിയതായി അറിയുന്നത്. എട്ട് കാറുകൾ ഇത്തരത്തിൽ മറിച്ചുവിറ്റതായാണ് ഹരജിയിൽ ചൂണ്ടിക്കാണിച്ചത്. ഇടനിലക്കാരനായ അൻസാജിന് വാഹന ഉടമകളോട് വ്യക്തമായ മറുപടി നൽകാനാവാത്ത സ്ഥിതി വന്നിരുന്നു. പിന്നീട് പൊലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വഷണം നടത്തി. അതിനിടെയാണ് അൻസാജ് ആത്മഹത്യ ചെയ്തത്. രണ്ടു പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തിലാണ്. പ്രതികളുടെ പേരിൽ വേറെയും കേസുണ്ടെന്നും 15 ലക്ഷത്തോളം രൂപ അൻസാജിന് ലഭിക്കാനുണ്ടെന്നും പരാതിയിൽ വ്യക്തമാക്കി. നേരത്തെ മഞ്ചേരി പൊലീസിൽ ഇതുസംബന്ധിച്ച പരാതി എത്തിയപ്പോൾ തുടരന്വേഷണത്തിന് മുതിർന്നിരുന്നില്ല. പിന്നീട് അൻസാജ് ആത്മഹത്യ ചെയ്ത സംഭവവും പൊലീസ് ലളിതവത്കരിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.