മാരായമംഗലം സ്കൂളിനെ ഹൈടെക്​ ആക്കാൻ പൂർവ വിദ്യാർഥികൾ

ചെർപ്പുളശ്ശേരി: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി മാരായമംഗലം ഹയർ സെക്കൻഡറി ക്ലാസ് മുറികൾ ഹൈടെക് ആക്കാൻ പൂർവ വിദ്യാർഥികൾ സഹായം നൽകി. 82-83, 89-90 എസ്.എസ്.എൽ.സി ബാച്ചിൽപ്പെട്ടവരാണ് രണ്ട് ക്ലാസ് മുറികൾ നവീകരിച്ചത്. സ്റ്റാഫ് കൗൺസിലും ഒരുമുറി നവീകരിച്ചു. സമർപ്പണ ചടങ്ങ് പ്രധാനാധ്യാപിക വി.എം. സുജാത ഉദ്ഘാടനം ചെയ്തു. സ്കൂൾ സപ്പോർട്ടിങ് ഗ്രൂപ് കൺവീനർ പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡൻറ് പള്ളത്ത് അബ്ദുറഹ്മാൻ, വൈസ് പ്രിൻസിപ്പൽ സലീം, സ്റ്റാഫ് സെക്രട്ടറി ഇ. ശിവദാസൻ, ഗിരീഷ്, സി. ജയരാജ്, സി.വി. ബാബുരാജ്, പി. ബാലകൃഷ്ണൻ, കെ. മുഹമ്മദ് കുട്ടി, എന്നിവർ സംസാരിച്ചു. സ്കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്താനുള്ള വിവിധ പദ്ധതികളാണ് ഈ സർക്കാർ വിദ്യാലയം രൂപം നൽകിയിട്ടുള്ളത്. ഗൃഹ സമ്പർക്ക പരിപാടി, ലീപ് ടു സിവിൽ സർവിസ്, കുട്ടി സയൻറിസ്റ്റ് തുടങ്ങിയവ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.