പ്രവർത്തക യോഗം

കുഴൽമന്ദം: രാഷ്ട്രീയത്തിലെ ആത്മാർഥതയില്ലായ്മയാണ് പുരോഗതിക്ക് തടസ്സമെന്ന് കർത്താട്ട് ബാലചന്ദ്രൻ. മാനവ സംസ്കൃതിയുടെ ജില്ല പ്രവർത്തക യോഗത്തിലാണ് സ്വാതന്ത്ര്യ സമര സേനാനി ഇക്കാര്യം പറഞ്ഞത്. സംസ്കൃതി ജില്ല ചെയർമാൻ എ. ഗോപിനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ. ഉദയകുമാർ, ജില്ല സെക്രട്ടറി കെ. ഫക്രുദ്ദീൻ, ശിവൻ കോങ്ങാട്, എസ്. ശിവദാസ്, കാദർ മൊയ്തീൻ എന്നിവർ സംസാരിച്ചു. ഏരിയ സമ്മേളനം നവംബറിൽ വടക്കഞ്ചേരി: സി.പി.എം വടക്കഞ്ചേരി ഏരിയ സമ്മേളനം നവംബർ 25, 26 തീയതികളിൽ കിഴക്കഞ്ചേരിയിൽ നടക്കും. കുണ്ടുകാട്ടിൽ നടന്ന സ്വാഗത സംഘ രൂപവത്കരണ യോഗം സി.പി.എം ജില്ല കമ്മിറ്റി അംഗം സി.കെ. ചാമുണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി. കണ്ണൻ അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റി അംഗം സി.ടി. കൃഷ്ണൻ, കെ. ബാലൻ, സി. തമ്പു, വി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. എസ്. രാധാകൃഷ്ണൻ സ്വാഗതവും സി. സുദേവൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.ടി. കൃഷ്ണൻ (ചെയർമാൻ), കെ. ബാലൻ, കവിത മാധവൻ (വൈസ് ചെയർമാൻമാർ), എസ്. രാധാകൃഷ്ണൻ (കൺ) വി. രാധാകൃഷ്ണൻ, സി. സുദേവൻ (ജോ. കൺവീനർമാർ) എന്നിവരടങ്ങുന്ന 501 അംഗ കമ്മിറ്റിയും 51 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപവത്കരിച്ചു. മഹിള മോർച്ച ബൈക്ക് റാലി പാലക്കാട്: ജനരക്ഷായാത്ര ജില്ലയില്‍ പര്യടനം നടത്തുന്നതിന് മുന്നോടിയായി മഹിള മോർച്ച പാലക്കാട് മണ്ഡലം കമ്മിറ്റി ബൈക്ക് റാലി സംഘടിപ്പിച്ചു. മഹിള മോർച്ച ജില്ല അധ്യക്ഷ കെ.എം. ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. റാലി വിക്ടോറിയ കോളജിൽനിന്ന് ആരംഭിച്ച് കോട്ടമൈതാനത്ത് സമാപിച്ചു. സമാപനയോഗത്തിൽ മഹിള മോർച്ച പാലക്കാട് മണ്ഡലം പ്രസിഡൻറ് പ്രിയ അജയൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ബി.ജെ.പി ജില്ല വൈസ് പ്രസിഡൻറ് അജിത മേനോൻ, ഭാരവാഹികളായ മഞ്ജു, ബേബി, അശ്വതി, ഷീബ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.