എം.ആര്‍ വാക്സിനേഷന്‍ കാമ്പയിൻ ഡബ്ല്യൂ.എച്ച്​.ഒ പ്രതിനിധി ഇരുമ്പുചോല സ്കൂള്‍ സന്ദര്‍ശിച്ചു

വേങ്ങര: ആരോഗ്യവകുപ്പിന് കീഴില്‍ സ്കൂള്‍ വിദ്യാർഥികള്‍ക്ക് നല്‍കുന്ന വാക്സിനേഷനുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുന്നതി​െൻറ ഭാഗമായി വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഡോ. അബ്ബാസ്, ഇരുമ്പുചോല എ.യു.പി സ്കൂള്‍ സന്ദര്‍ശിച്ചു. എ.ഡി.എം.ഒ ഡോ. മുഹമ്മദ്‌ ഇസ്മായില്‍, എ.ആര്‍ നഗര്‍ പ്രൈമറി ഹെല്‍ത്ത് സ​െൻറര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. സാന്ദ്ര എന്നിവരോടൊപ്പമെത്തിയ ഡോ. അബ്ബാസ് രക്ഷിതാക്കളുമായും സംവദിച്ചു. രക്ഷിതാക്കളുടെ സംശയങ്ങള്‍ക്ക് ഡോ. മുഹമ്മദ്‌ ഇസ്മായില്‍ മറുപടി നല്‍കി. ചടങ്ങില്‍ പി.ടി.എ പ്രസിഡൻറ് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു. ലിയാഖത്തലി, ഒ.സി. ഹനീഫ, കുഞ്ഞുമുഹമ്മദ്, മാനേജര്‍ വെള്ളത്ത് കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. ആരോഗ്യവകുപ്പ് അധികൃതരും ഉദ്യോഗസ്ഥരും സംബന്ധിച്ച യോഗത്തില്‍ പ്രധാനാധ്യാപകൻ പി.കെ. അബ്ദുല്‍ റസാഖ് സ്വാഗതവും ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. പടം: വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ പ്രതിനിധി ഡോ. അബ്ബാസ്, ഇരുമ്പുചോല എ.യു.പി സ്കൂള്‍ പി.ടി.എ യോഗത്തില്‍ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.