സ്കൂൾ ശാസ്ത്രമേളയിൽ മാതൃക പൊലീസ് സ്​റ്റേഷൻ

ചേലേമ്പ്ര: തേഞ്ഞിപ്പലം പൊലീസും ചേലേമ്പ്ര എൻ.എൻ.എം.എച്ച്. എസ്.എസിലെ എസ്.പി.സി യൂനിറ്റും ഒരുക്കിയ മാതൃക പൊലീസ് സ്റ്റേഷൻ വിദ്യാർഥികൾക്ക് നവ്യാനുഭവമായി. സ്കൂൾ ശാസ്ത്രമേളയുടെ ഭാഗമായാണ് സ്റ്റേഷൻ ഒരുക്കിയത്. വിദ്യാർഥികൾ ഒരുക്കിയ വിസ്മയ കാഴ്ചകൾക്ക് പുറമെ വിവിധങ്ങളായ സ്റ്റാളുകളും ആകർഷണീയമാക്കി. കോഴിക്കോട് മെഡിക്കൽ കോളജ്, ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ മേളക്ക് മിഴിവേറ്റി. 'പ്രകൃതിയെ സ്നേഹിക്കൂ, മൺപാത്രമുപയോഗിക്കൂ' സന്ദേശം പകർന്ന് മൺപാത്ര നിർമാണ വിദഗ്ധൻ ചിന്ന​െൻറ നേതൃത്വത്തിൽ മൺകല നിർമാണ പ്രദർശനവും വിൽപനയും നടന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി പ്രഫസറും അഡ്വാൻസസ് ഇൻ മൈക്രോ ബയോളജി പ്രാജക്ട് ഡയറക്ടറുമായ ഡോ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപൽ കെ. സദാനന്ദൻ, പി.ടി.എ പ്രസിഡൻറ് അണ്ടിശ്ശേരി ഉണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം. ബേബി, സി.കെ. സുജിത, ഇ.വി. ബീന, പ്രധാനാധ്യാപിക ആർ.പി. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.