എം.ആർ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി ^കലക്ടർ

എം.ആർ കുത്തിവെപ്പിനെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടി -കലക്ടർ മലപ്പുറം: മിസിൽസ്, റുബെല്ല പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ല കലക്ടർ അമിത് മീണ. സ്കൂളുകൾ കേന്ദ്രീകരിച്ച് നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങൾക്കെതിരെ ചില അധ്യാപകർ പ്രചാരണം നടത്തുന്നുണ്ട്. ഇവർക്കെതിരെ നടപടിയെടുക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകുമെന്ന് കലക്ടർ പറഞ്ഞു. പ്രതിരോധ കുത്തിവെപ്പി​െൻറ പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു കലക്ടർ. രക്ഷിതാക്കൾക്കിടയിൽ മാത്രമല്ല അധ്യാപകർക്കിടയിലും ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് ഡി.എം.ഒ ഡോ. സക്കീന പറഞ്ഞു. സാമൂഹിക മാധ്യമങ്ങൾ വഴി വാക്സിൻ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും നടപടിയുണ്ടാകുമെന്ന് കലക്ടർ പറഞ്ഞു. കുത്തിവെപ്പ് വിജയമാക്കാൻ അധ്യാപകരുടെ സഹകരണം ഉറപ്പാക്കാൻ എ.ഇ.ഒമാർക്കും ഡി.ഇ.ഒമാർക്കും നിർദേശം നൽകി. യുനിസെഫ്, ഡബ്ല്യു.എച്ച്.ഒ, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസം, സാമൂഹിക നീതി വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. ഇതുവരെ ജില്ലയിൽ 98141 കുട്ടികൾക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. CAPTION: mplas collector പ്രതിരോധ കുത്തിവെപ്പ് പുരോഗതി വിലയിരുത്താൻ ചേർന്ന യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.