ദേശീയ ശാസ്​​േത്രാത്സവത്തിന്​ ആദർശ്​ ഗ്രാമ വിദ്യാർഥികൾ

മലപ്പുറം: ഒക്ടോബർ 12 മുതൽ 16 വരെ ചെന്നൈ അണ്ണ യൂനിവേഴ്സിറ്റിയിൽ നടക്കുന്ന രാജ്യാന്തര സയൻസ് ഫെസ്റ്റിവലിൽ ജില്ലയിലെ ആദർശ് ഗ്രാമപഞ്ചായത്തിലെ വിദ്യാർഥികൾ പങ്കെടുക്കും. പൂക്കളത്തൂർ സി.എച്ച്.എം.എച്ച്.എസ് സ്കൂൾ, അരിയല്ലൂർ എം.വി.എച്ച്.എസ്, നന്നമ്പ്ര കുണ്ടൂർ എം.എസ്.ഐ.എച്ച്.എസ്.എസ്, തയ്യാലിങ്ങൽ എസ്.എസ്.എം.എച്ച്.എസ്.എസ്, കൽപകഞ്ചേരി ജി.വി.എച്ച്.എസ്.എസ്, എരഞ്ഞിമങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സയൻസ് ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. കേന്ദ്ര ശാസ്ത്ര- സാങ്കേതിക ഭൂശാസ്ത്ര വകുപ്പും വിജ്ഞാന ഭാരതിയും സംയുക്തമായി 'നവീന ഭാരതത്തിന് ശാസ്ത്രം' ആശയവുമായാണ് സയൻസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ശാസ്ത്രജ്ഞരുമായി സംവദിക്കാനും വാനനിരീക്ഷണത്തിനുള്ള സംവിധാനവും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളും അധ്യാപകരും ഒക്ടോബർ 11ന് മലപ്പുറത്തുനിന്നും യാത്ര തിരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.