ഡി.വൈ.എഫ്.ഐ ദൂരദർശൻ മാർച്ച്

മലപ്പുറം: കേന്ദ്ര സർക്കാർ വാഗ്‌ദാനം ചെയ്ത തൊഴിലവസരങ്ങൾ ഉറപ്പ് വരുത്തുക- യുവജന വഞ്ചന അവസാനിപ്പിക്കുക, അന്യായമായ ഇന്ധന വിലവർധന പിൻവലിക്കുക, ജി.എസ്.ടി അപാകത പരിഹരിക്കുക, -വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി മലപ്പുറം ദൂരദർശൻ കേന്ദ്രത്തിലേക്ക് മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.ബി. ഫൈസൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.കെ. അബ്ദുല്ല നവാസ് സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി പി.കെ. മുബഷിർ സ്വാഗതവും മലപ്പുറം ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി സി. ഇല്യാസ് നന്ദിയും പറഞ്ഞു. photo:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.