മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു

കാരാട്: ഫിഷറീസ് വകുപ്പുമായി സഹകരിച്ച് വാഴയൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകർഷകർക്ക് . കട്ല, രോഹു, മൃഗാല തുടങ്ങിയ നാൽപതിനായിരത്തോളം മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്. ആറ് മാസത്തിനകം വിളവെടുപ്പിന് പാകമാവും. കൃഷിക്കാവശ്യമായ പരിശീലനവും കർഷകർക്ക് നൽകുന്നുണ്ട്. വാഴയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ. അബ്ദുറഹിമാൻ, പി.കെ. ഉണ്ണിപ്പെരവൻ, സെക്രട്ടറി സുനിൽകുമാർ, റോജ എന്നിവർ സംസാരിച്ചു. (പടം) വാഴയൂർ ഗ്രാമപഞ്ചായത്തിലെ മത്സ്യകുഞ്ഞ് വിതരണം വൈസ് പ്രസിഡൻറ് എൻ. ഭാഗ്യനാഥ് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.