മഞ്ചേരി മൊത്തവിതരണ മത്സ്യ മാര്‍ക്കറ്റ്: കണ്ണടച്ച്​ നഗരസഭ

മഞ്ചേരി: നഗരസഭയുടെ നിയന്ത്രണത്തില്‍ പ്രവർത്തിക്കുന്ന മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റില്‍ വേണ്ടത്ര സൗകര്യമേര്‍പ്പെടുത്താതെ നഗരസഭയുടെ അവഗണന. 40ഓളം വലിയ ലോറികളും നൂേറാളം ചെറുവാഹനങ്ങളും നിത്യേന വന്നുപോകുന്ന മാര്‍ക്കറ്റ് അര്‍ധരാത്രിയോടെയാണ് പ്രവര്‍ത്തനം തുടങ്ങുക. പുലര്‍ച്ച നാലും അഞ്ചും മണിക്ക് വർധിച്ച തിരക്ക് അനുഭവപ്പെടുന്ന ഇവിടെ കക്കൂസോ മൂത്രപ്പുരയോ ശുചീകരണത്തിന് വെള്ളമോ ഇല്ല. ഇപ്പോഴും നഗരസഭ ഇവിടം മൊത്തവിതരണ മത്സ്യമാര്‍ക്കറ്റായി അംഗീകരിച്ചിട്ടില്ലാത്തതാണ് കാരണം. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ ഇവിടെെയത്തുന്നവര്‍ വലയുകയാണ്. 12 വര്‍ഷമായി മൊത്തവിതരണ മത്സ്യമാര്‍ക്കറ്റ് പ്രവർത്തിക്കുന്ന ഇവിടം ടാക്സി സ്റ്റാൻഡിനായി വാങ്ങിയതാണ്. ടൗണില്‍നിന്ന് പ്രവേശിക്കാന്‍ പൊതുവഴി ലഭിക്കാത്തതിനാല്‍ മുടങ്ങിയതാണ്. മൊത്ത വിതരണ മത്സ്യ ഏജന്‍സിയുള്ള 15ഓളം ഏജൻറുമാരാണിവിടം ആശ്രയിക്കുന്നത്. ഒരേക്കറോളം വരുന്ന സ്ഥലമാണിത്. നേരിട്ടും അല്ലാതെയും രണ്ടായിരത്തില്‍പരം തൊഴിലാളികള്‍ ബന്ധപ്പെടുന്ന മാര്‍ക്കറ്റിനെ നഗരസഭ ഒൗദ്യോഗികമായി ഐസ്, മത്സ്യ മൊത്തമാര്‍ക്കറ്റായി പ്രഖ്യാപിക്കണമെന്നും പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യങ്ങള്‍ ചെയ്തുനല്‍കണമെന്നും ആവശ്യപ്പെട്ട് മത്സ്യവ്യാപാരികൾ രംഗത്തുവന്നിരുന്നു. ഇതിന് പരിഹാരമുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.