പൂർവ വിദ്യാർഥി സംഗമം

കൊണ്ടോട്ടി: പഠിച്ചിറങ്ങിയ കലാലയമുറ്റത്തേക്ക്, ഇരുപത്തിരണ്ട് ആണ്ടുകള്‍ക്കിപ്പുറം വീണ്ടും ഒത്തുചേരുകയാണ് പുളിക്കല്‍ എ.എം.എം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍. 1995ല്‍ സ്കൂളില്‍നിന്ന് സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഏഴ് ഡിവിഷനുകളിലെ വിദ്യാര്‍ഥികളും കുടുംബങ്ങളുമാണ് ഗുരുനാഥന്‍മാര്‍ക്കൊപ്പം 'റീ യൂനിയന്‍-95' എന്ന പേരില്‍ ഞായറാഴ്ച ഒത്തുചേരുന്നത്. നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രവാസികളായ പൂര്‍വ സഹപാഠികളുമായി സംവദിക്കാനും സംഘാടകര്‍ ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. '95 ബാച്ച് വിദ്യാര്‍ഥികളായ എം. ഷഫീഖ് അലി മുസ്ലിയാരങ്ങാടി, സി. ലബീബ് പുളിക്കല്‍, മുസ്തഫ പാലത്തിങ്ങല്‍, പി. നിസാര്‍, പി.എം. റഫീഖ്, പി.ടി. നൗഷാദ്, പി.വി. മന്‍സൂര്‍, സി.പി. സേതുഹരി, ഗള്‍ഫ് വിങ് കോഓഡിനേറ്റര്‍ മുസ്തഫ ഓലശ്ശേരി എന്നിവരുടെയും സ്ത്രീകളടങ്ങിയ മറ്റു സബ് കമ്മിറ്റികളും ഉള്‍പ്പെട്ട പാനല്‍ വിപുലമായ ഒരുക്കങ്ങളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിലെ പ്രധാനാധ്യാപിക ശോഭന സംഗമം ഉദ്ഘാടനം ചെയ്യും. പൂര്‍വ അധ്യാപകരെയും ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.