മുജാഹിദ് സംസ്ഥാന സമ്മേളനം: പ്രവർത്തക സംഗമം

അലനല്ലൂർ: 'മതം, സഹിഷ്ണുത, സഹവർത്തിത്വം, സമാധാനം' പ്രമേയത്തിൽ നടത്തുന്ന മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണത്തി​െൻറ ഭാഗമായി നടന്ന മുജാഹിദ് പ്രവർത്തക സംഗമം സമാപിച്ചു. എടത്തനാട്ടുകര സൗത്ത് മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. തിരുവഴാംകുന്ന്, മുറിയക്കണ്ണി, കൊടിയംകുന്ന്, ചിരട്ടകുളം, യതീംഖാന, പൂക്കാടഞ്ചേരി, തടിയംപറമ്പ്, ഉണ്ണിയാൽ, കാര, പാലക്കാഴി, അലനല്ലൂർ, കോട്ടോപ്പാടം, ആലടിപുറം എന്നീ ശാഖകളിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സംഗമത്തിൽ സ്വാഗതസംഘം മണ്ഡലം ചെയർമാൻ വി. മുഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഇ. അബ്ദുറഹ്മാൻ മൗലവി, കെ.പി. ഉമർഹാജി, സക്കീർ ഹുസൈൻ അൻസാരി, കെ.പി. ഉമ്മർ മാസ്റ്റർ, പി. യൂസഫ് മിശ്കാത്തി, കുഞ്ഞിമൊയ്തീൻ മാസ്റ്റർ, പി.കെ. സക്കീർ മാസ്റ്റർ, ടി.കെ. അമീർ അലി എന്നിവർ സംസാരിച്ചു. ----------------------------------------------------------- ഒന്നാം ക്ലാസ് 'ഒന്നാംതരമാക്കി' എം.ഇ.എസ്.എൽ.പി സ്കൂൾ അലനല്ലൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി വട്ടമണ്ണപ്പുറം എം.ഇ.എസ്.കെ.ടി.എം എൽ.പി സ്കൂളിൽ ഒന്നാം ക്ലാസ് 'ഒന്നാംതര'മാക്കി. അലനല്ലൂർ ഗ്രാമപഞ്ചായത്തി​െൻറയും സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റിയുടെയും സഹായത്തോടെ ഒന്നാം ക്ലാസ് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചും ക്ലാസ് ലൈബ്രറി സജ്ജീകരിച്ചും ക്ലാസ് മുറികൾ ആധുനികമാക്കി. നവീകരിച്ച ക്ലാസ് റൂമി​െൻറ ഉദ്ഘാടനം അലനല്ലൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സുനിത കുന്നുമ്മൽ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് സി. മുഹമ്മദാലി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.വി. റംല, സി.ടി. നുസൈബ, കെ. റൈഹാനത്ത്, കെ. സുൽഫിയ, പി.പി. നൂർജഹാൻ, എം.എച്ച്. ശബ്ന എന്നിവർ സംസാരിച്ചു. ------------------------------------------------------- മീസിൽസ്-, റുബെല്ല വാക്സിനേഷൻ കാമ്പയിൻ അലനല്ലൂർ: വടശ്ശേരിപ്പുറം ഗവ. ഹൈസ്കൂളിൽ രക്ഷിതാക്കൾക്കായി മീസിൽസ്, റുബെല്ല വാക്സിനേഷൻ കാമ്പയിൻ സംഘടിപ്പിച്ചു. വാർഡ് അംഗം അക്കര ഹമീദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. കോട്ടോപ്പാടം ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകൻ വിനോദ് കുത്തിവെപ്പിനെ കുറിച്ച് ബോധവത്കരണ ക്ലാെസടുത്തു. പ്രധാനാധ്യാപകൻ ജോളി ജോസഫ്, മുൻ പി.ടി.എ പ്രസിഡൻറ് സമദ് നാലകത്ത്, ആരിഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.