സർവകലാശാല ഭൂമിയിലെ കൈയേറ്റം; ഗവർണറെ സമീപിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കാമ്പസിലെ കൈയേറ്റങ്ങൾക്കെതിരെ നടപടിയാവശ്യപ്പെട്ട് ചാൻസലർ കൂടിയായ ഗവർണറെ സമീപിക്കുന്നു. ഇതിന് മുന്നോടിയായി കൈയേറ്റങ്ങളും നിർമാണങ്ങളും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ജില്ല പഞ്ചായത്ത് അംഗം എ.കെ. അബ്ദുറഹ്മാൻ വൈസ് ചാൻസലർക്ക് നിവേദനം നൽകി. വിദ്യാഭ്യാസ ആവശ്യങ്ങൾക്കായാണ് തേഞ്ഞിപ്പലം, പള്ളിക്കൽ, ചേലേമ്പ്ര പഞ്ചായത്തുകളിലെ ഭൂവുടമകൾ ഭൂമി നൽകിയത്. ഇപ്രകാരം ഏറ്റെടുത്ത ഭൂമിയാണ് കച്ചവടാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത്. സ്വകാര്യ, സർക്കാറേതര സ്ഥാപനങ്ങളാണ് ഭൂമി കൈയടക്കി വെച്ചിരിക്കുന്നത്. ഒരു രൂപ പോലും വാടക നൽകാതെയാണ് കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. അടിയന്തരമായി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. നാട്ടുകാരെ ഉൾപ്പെടുത്തി സമരസമിതി രൂപവത്കരിക്കുമെന്ന് എ.കെ. അബ്ദുറഹ്മാൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.