നഗരസഭ ജീവനക്കാർ പ്രതിഷേധിച്ചു

പൊന്നാനി: നഗരസഭയിലെ മുനിസിപ്പൽ എൻജിനീയർ പി. രഘുവിനെ അകാരണമായി കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുൻ കൗൺസിലർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി നഗരസഭയിലെ ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് അബ്ദുൽ റഷീദ്, ഗോപകുമാർ, അശോകൻ, ശിവദാസ് ആറ്റുപുറം എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ ശിവദാസ് ആറ്റുപുറം സംസാരിച്ചു. പെൻഷനേഴ്സ് ഓർഗനൈസേഷന്‍ സമ്മേളനം എടപ്പാള്‍: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷന്‍ സമ്മേളനം സംസ്ഥാന പ്രസിഡൻറ് പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.പി. ഉണ്ണീരി അധ്യക്ഷത വഹിച്ചു. പി. സുരേന്ദ്രൻ, കെ.കെ. വിശ്വനാഥൻ എന്നിവർ സംസാരിച്ചു. Tir p5 പൊന്നാനിയിൽ നടന്ന സി.പി.ഐ‌ യോഗത്തിൽ പന്ന്യൻ രവീന്ദ്രൻ സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.