നിറക്കാഴ്ചയായി കുമാരസംഭവവും കഥക് ചുവടുകളും

ഷൊർണൂർ: 'ശിവശക്തി' എന്ന നൃത്തരൂപത്തിൽ ഇതാദ്യമായി കുമാരസംഭവം കഥാസന്ദർഭം അരങ്ങിലെത്തി. കലാമണ്ഡലം കൂത്തമ്പലത്തിൽ സപ്തഭംഗി ദേശീയ നൃത്തോത്സവത്തിലാണ് കുമാരസംഭവം മോഹിനിയാട്ടം നൃത്തരൂപത്തിൽ അരങ്ങിലെത്തിയത്‌. കലാമണ്ഡലം അധ്യാപികമാരും വിദ്യാർഥികളുമായി 11 പേർ രംഗത്തെത്തിയ നൃത്തം അവതരണഭംഗിയാലും ചിട്ടയായ പദചലനങ്ങളാലും കാണികൾക്ക് വിരുന്നായി. ലഖ്നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന കഥക് അക്കാദമിയിലെ അനൂജ് മിശ്രയും സംഘവും അവതരിപ്പിച്ച കഥക് നൃത്തമായിരുന്നു വ്യാഴാഴ്ച നടന്ന മറ്റൊരു കാഴ്ചവിരുന്ന്. ചടുലമാർന്ന ചുവടുകൾ വേറിട്ട കാഴ്ചയായി. സപ്തഭംഗി ദേശീയ നൃത്തോത്സവത്തിൽ അനൂജ് മിശ്രയും സംഘവും അവതരിപ്പിച്ച കഥക് നൃത്തം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.