കൊട്ടപ്പുറത്ത് ട്രാഫിക്​ സംവിധാനം ഏർപ്പെടുത്തണം

മലപ്പുറം: കൊട്ടപ്പുറത്ത് ട്രാഫിക്ക് പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന് സി.പി.ഐ കൊട്ടപ്പുറം ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ട്. കൊട്ടപ്പുറം സ്റ്റോപ്പിൽ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റിയിറക്കാത്തത് പ്രയാസം തീർക്കുന്നു. ഈ ഭാഗങ്ങളിൽ ട്രാഫിക് സിഗ്നലുകൾ മാഞ്ഞു. ജില്ല കമ്മിറ്റി അംഗം ഒ.കെ. അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി പുലത്ത് കുഞ്ഞു, ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാബു കൊട്ടപ്പുറം എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. യു. സെയ്തലവി അധ്യക്ഷത വഹിച്ചു. എം.പി. ദിനേശ്, കെ. ബാലൻ, വി. വിനയൻ, ചെറായി, നാടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കാരീരി വീരാൻ (സെക്ര), ഉള്ളാടൻ സെയ്തലവി (അസി. സെക്രട്ടറി) . 'ചീക്കോട് കൃഷിഭവന് സ്വന്തം കെട്ടിടം നിർമിക്കണം' മലപ്പുറം: ചീക്കോട് കൃഷിഭവന് സ്വന്തം കെട്ടിടം നിർമിക്കണമെന്ന് സി.പി.ഐ ഓമാനൂർ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ചീക്കോട് വില്ലേജിലെ മൃഗാശുപത്രിയോട് അനുബന്ധിച്ച് ബാക്കിയുള്ള സ്ഥലത്ത് കൃഷിഭവൻ നിർമിക്കാൻ സർക്കാർ തലത്തിൽ സംവിധാനം ഉണ്ടാകണം. ഇതിനായി ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പി. മമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല കമ്മിറ്റി അംഗം ഒ.കെ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി കെ.എം. അഹമ്മദ് കുട്ടി ഹാജി, ഉണ്ണിമോയിൻ അക്കരക്കണ്ടി, കെ. വേലായുധൻ, സി. സുബ്രമണ്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.എം. അഹമ്മദ് കുട്ടി ഹാജി (ബ്രാഞ്ച് സെക്ര), പി. മമ്മദ് കുട്ടി, അക്കരകണ്ടി ഉണ്ണിമോയൻ (ജോ. സെക്ര).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.