മാറാക്കരയിൽ ലഹരിമുക്ത കർമപദ്ധതി വരുന്നു

mt മാറാക്കരയിൽ ലഹരിമുക്ത കർമപദ്ധതി വരുന്നു പുത്തനത്താണി: മാറാക്കര പഞ്ചായത്ത്‌ ലഹരി നിര്‍മാർജന സമിതിയുടെ ആഭിമുഖ്യത്തില്‍ മത-രാഷ്ട്രീയ-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ലഹരിമുക്ത കർമപദ്ധതിക്ക്‌ രൂപം നൽകാന്‍ സർവകക്ഷി സംയുക്ത കൺവെന്‍ഷന്‍ തീരുമാനിച്ചു. പദ്ധതി പ്രഖ്യാപന കൺവെന്‍ഷന്‍ ഒക്ടോബർ 13ന്‌ കാടാമ്പുഴ വ്യാപാര ഭവനില്‍ നടക്കും. കൺവെന്‍ഷന്‍ ലഹരി നിര്‍മാർജന സമിതി സംസ്ഥാന പ്രസിഡൻറ് പി. ഉബൈദുല്ല എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും. കർമപദ്ധതി പ്രഖ്യാപനം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ആതവനാട്‌ മുഹമ്മദ്‌കുട്ടി നിർവഹിക്കും. മാറാക്കര ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് എ.പി. മൊയ്‌തീന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിക്കും. സംയുക്ത കണ്‍വെന്‍ഷന്‍ ഒ.കെ. കുഞ്ഞികോമു മാസ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു. കെ. മൊയ്‌തീന്‍കുട്ടി മാസ്‌റ്റര്‍ അധ്യക്ഷത വഹിച്ചു. ടി. ബഷീര്‍ ബാവ, കോടിയില്‍ ഷറഫുദ്ദീന്‍, എ.പി. കുഞ്ഞിമുഹമ്മദ് ഹാജി, മുകുന്ദന്‍ എന്ന ഉണ്ണി, സി.കെ. ഗഫൂര്‍, വി.കെ. നാസര്‍, ജാലിബ്‌ അക്തര്‍, നെയ്യത്തൂര്‍ മൊയ്‌തീന്‍കുട്ടി, ഡോ. വി.ആര്‍. നായര്‍, വി. സിദ്ദീഖ്‌ മൗലവി, വി.ടി. സൈത്‌ മോന്‍ തങ്ങള്‍ സംസാരിച്ചു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഹംസ അഞ്ചുമുക്കില്‍ ചെയര്‍മാനും കെ. മൊയ്‌തീന്‍കുട്ടി മാസ്റ്റര്‍ കണ്‍വീനറുമായി കമ്മിറ്റിക്ക്‌ രൂപം നല്‍കി. താനൂർ സോൺ 'ഖാഫില' ഇന്ന് വൈലത്തൂരിൽ വൈലത്തൂർ: എസ്.വൈ.എസ് താനൂർ സോൺ ഘടകത്തിന് കീഴിൽ ധർമബോധന സംഘമായ ഖാഫിലത്തു ദഅ്വ സംഗമം വെള്ളിയാഴ്ച വൈകീട്ട് വൈലത്തൂർ നഴ്‌സറിപ്പടിയിൽ തുടങ്ങും. ശനിയാഴ്ച രാവിലെ ആറിന് സമാപിക്കും. വൈലത്തൂർ ബദ്‌രിയ മസ്ജിദ് കേന്ദ്രീകരിച്ച് നടക്കുന്ന ആത്മീയ സംഗമത്തിന് പുറമെ ഖാഫില അംഗങ്ങൾ വീടുകൾ സന്ദർശിച്ച് രോഗികൾക്ക് സാന്ത്വനവും ധർമോപദേശവും നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.