'എസ്.എഫ്.ഐ നേതാക്കളെ ആക്രമിച്ച കേസിൽ ശക്തമായ നടപടി സ്വീകരിക്കണം'

ഒറ്റപ്പാലം: എസ്.എഫ്.ഐ നേതാക്കളെയും പൊലീസിനെയും ആക്രമിച്ച കേസിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നടത്തിയ പ്രകടനത്തിന് നേരെ ബ്ലോക്ക് കോൺഗ്രസ് ഓഫിസി​െൻറ മുകളിൽനിന്ന് കുപ്പിയും കല്ലുമെറിഞ്ഞു എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്. സബ് കലക്ടർ ഉൾെപ്പടെ സ്ഥലത്തുണ്ടായിരുന്നിട്ടും ഇതിനെതിരെ നടപടിക്ക് പൊലീസ് തയാറായില്ല. എസ്.എഫ്.ഐക്കാരെ ആക്രമിച്ചവർക്കെതിരെ ജാമ്യം ലഭിക്കാവുന്ന കേസാണ് പൊലീസ് എടുത്തത്. കോൺഗ്രസി​െൻറ സംസ്ഥാന നേതാക്കൾ ഇടപെട്ടാണ് പൊലീസിനെ ഭീഷണിപ്പെടുത്തി കേസ് ഒഴിവാക്കാനും പ്രതികളായവരെ സംരക്ഷിക്കാനും ശ്രമിക്കുന്നത്. നേരത്തേ ആർ.എസ്.എസിലും എൻ.ഡി.എഫിലും പ്രവർത്തിച്ചിരുന്നവരാണ് ഇന്ന് ഒറ്റപ്പാലത്തെ യൂത്ത് കോൺഗ്രസെന്നും ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ടി. ഷിബു ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.