മാവോവാദികൾക്ക്​ കീഴടങ്ങാൻ അവസരമൊരുക്കുന്ന നയം വരുന്നു

മാവോവാദികൾക്ക് കീഴടങ്ങാൻ അവസരമൊരുക്കുന്ന നയം വരുന്നു തിരുവനന്തപുരം: മാവോവാദികൾക്ക് കീഴടങ്ങാനും അവരെ പുനരധിവസിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നയം തയാറാകുന്നു. മാേവാവാദികൾക്ക് കീഴടങ്ങാൻ അവസരം നൽകുന്നതിനൊപ്പം കീഴടങ്ങുന്നവർ‍ക്ക് പുനരധിവാസം ഉള്‍പ്പെടെ ശിപാർശ ചെയ്യുന്ന റിപ്പോർട്ട് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ സർക്കാറിന് കൈമാറി. സംസ്ഥാനത്ത് മാവോവാദി സാന്നിധ്യം വർധിക്കുെന്നന്ന വിലയിരുത്തലി​െൻറ കൂടി അടിസ്ഥാനത്തിലാണ് ഇൗ നയം കൊണ്ടുവരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ മാവോവാദികൾക്ക് കീഴടങ്ങുന്നതിന് അവസരം നൽകുന്നുണ്ട്. ആയുധവുമായി കീഴടങ്ങുന്നവർക്ക് പണം അനുവദിക്കുന്നതടക്കമുള്ള നയമാണ് മാവോവാദി ഭീഷണിയുള്ള സംസ്ഥാനങ്ങളിലുള്ളത്. കേരളത്തിൽ ഇതുവരെ ഇത്തരത്തിലുള്ള നയമില്ലായിരുന്നു. കീഴടങ്ങുന്നവരുടെ പുനരധിവാസം ഉറപ്പാക്കാനുള്ള നടപടികൾ നയത്തിലുണ്ട്. തൊഴിൽ പരിശീലനം നൽകുന്നവ‍ക്കൊപ്പം കൃഷി ചെയ്യാനുള്ള സൗകര്യവും വീടും ഒരുക്കാനും നിർദേശമുണ്ട്. ആഭ്യന്തര, റവന്യൂ, സാമൂഹിക നീതി, കൃഷിവകുപ്പുകള്‍ ചേർന്നാണ് പുനരധിവാസമുറപ്പാക്കേണ്ടതെന്ന് ലോക്നാഥ് ബെഹ്റ സർക്കാറിന് നൽകിയ കരട് നയത്തിൽ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.